SEASONS OF CROSS  (Slibakalam)

1st Monday
മത്താ 5,43-48
പരിപൂര്‍ണതയുടെ സദ്വാര്‍ത്തയാണ് ഇന്നത്തെ വചനഭാഗം സമ്മാനിക്കുന്നത്. ക്രിസ്തുവിന്റെ 'ഫിലോസഫി'യും ഈ ലോകത്തിന്റെ 'ഫിലോസഫി'യും തമ്മിലുളള അന്തരം ഇടുത്ത് കാണിക്കുന്ന വചനഭാഗമാണിത്. കണ്ണിന് പകരം കണ്ണ് എന്ന് പറയുന്നവരെ ക്രിസ്തു പഠിപ്പുക്കുന്നു, ''പൂര്‍ണതയാണ് ആഗ്രഹിക്കുന്നിതെങ്കില്‍, ശത്രുക്കളെ സ്‌നേഹിക്കുവിന്‍... പീഢിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രര്‍ത്ഥിക്കുവിന്‍.'' സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപ്പോലെ നമ്മുക്കും പൂര്‍ണരാകാം.
1st Tuesday
മത്താ 23,29-36
കപടതയ്ക്കുളള ശിക്ഷാവിധിയാണ് ഇന്നത്തെ വചനഭാഗം. 'ഞാന്‍ എന്താണോ' എന്നത് പ്രകടിപ്പിക്കാതെ 'ഞാന്‍ എന്തല്ല, പക്ഷെ, ഞാന്‍ എങ്ങനെയാകാന്‍' ആഗ്രഹിക്കുന്നുവോ അത് പ്രകടിപ്പിക്കുന്നതാണ് കപടത. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്നു പറയുന്നതുപോലെ കപടത നിറഞ്ഞ ഹൃദയത്തോട് കൂടിയാണ് നാം ജീവിക്കുന്നതെങ്കില്‍ നമുക്കുളള ശിക്ഷാവിധിതന്നെയാണ് നാം ശ്രവിച്ചത്.
1st Wednesday
മത്താ 24,29-36
യുഗാന്ത്യത്തിന്റെ കൃത്യതയെ കുറിച്ചാണ് ഇന്നത്തെ വചനഭാഗം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്. ക്രിസ്തു പറയുന്നു, ''ആകാശവും ഭൂമിയും കടന്ന് പോകും എന്നാല്‍ വചനം ഒരിക്കലും മറില്ല'' എന്ന്. ക്രിസ്തു പങ്കുവച്ചത് പിതാവായ ദൈവത്തിന്റെ വാക്കുകളാണ്. ഭീകരതയുടെ ദുരിതക്കാലം ക്രിസ്തു പ്രഖ്യാപിക്കുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യാം, ''ഭീകരതകള്‍ നിറഞ്ഞ കഷ്ടതകളില്‍ വീഴാതിരിക്കാന്‍ കൃപ തരണമെയെന്ന്.''
1st Thursday
മത്താ 25,31-40
സ്വര്‍ഗ്ഗം സ്വന്തമാക്കാനുളള സൂത്രവാക്ക്യമാണ് ഇന്നത്തെ വചനഭാഗം, ''എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്ത് തന്നത്.'' നമുക്ക് ധ്യാനിക്കാം, 'എന്റെ ജീവിതം ഇപ്രകാരമാണോ? ഇങ്ങനെ ജീവിച്ചാല്‍ എനിക്ക് സ്വര്‍ഗ്ഗം സ്വന്തമാക്കന്‍ സാധിക്കുമോ?'
1st Friday
ലൂക്കാ 4,31-37
വചനത്തിന്റെ പ്രത്യേകതകളാണ് ഇന്ന് നാം വയിച്ച് കേട്ടത്. ദൈവത്തിന്റ വചനം അധികാരവും ശക്തിയും നിറഞ്ഞതാണ്. ഇരുതല വാളിനെപ്പോലെ സന്ധിബന്ധങ്ങളില്‍പ്പോലും തുളച്ച് കയറി മാറ്റങ്ങള്‍ വരുത്തുന്നതാണ് ദൈവത്തിന്റെ വചനം. ഉദാഹരണം ഇന്നത്തെ വചനത്തില്‍ തന്നെയുണ്ട്, ''ദൈവത്തിന്റെ വചനം ശ്രവിച്ച പിശാചുക്കള്‍പ്പോലും അവയെ അനുസരിക്കുന്നു.''
1st Saturday
ലൂക്കാ 15,1-7
പാപിയുടെ മാനസാന്തരത്തില്‍ ദൈവം എന്തുമാത്രം സന്തോഷിക്കുമെന്നാണ് ക്രിസ്തു വചനഭാഗത്തിലുടെ പറഞ്ഞ് തരുന്നത്. പാപികളോട് കൂട്ടുക്കൂടുന്ന ക്രിസ്തുവിനെ ചുങ്കക്കാരും നിയമജ്ഞരും കുറ്റപ്പെടുത്തുമ്പോള്‍ ക്രിസ്തു തന്റെ നയം വ്യക്തമാക്കുകയാണ്, ''ഞാന്‍ വന്നിരിക്കുന്നത് പാപികളെ വിളിക്കാനാണ്. അല്ലാതെ, നീതിമാന്മാരെ വിളിക്കാനല്ല'' എന്ന്. ക്രിസ്തുവിന്റെ വിളി ശ്രവിച്ച് ദൈവരാജ്യത്തിന് അവകാശികളാകാം നമുക്ക്.
2nd Monday
യോഹ 8,39-47
ക്രിസ്തു തന്റെ ജീവിതത്തിന്റെ ആധികാരികത വ്യക്തമാക്കുന്ന വചനഭാഗമാണിത്. ക്രിസ്തു ചോദിക്കുന്നു, ''നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ കുറ്റമാരോപിക്കാന്‍ കഴിയും?'' കത്തോലിക്കരെന്ന് അവകാശപ്പെടുന്ന, ക്രിസ്തുവിന്റെ അനുയായി എന്നതില്‍ അഭിമാനിക്കുന്ന നമ്മളില്‍ എത്രപ്പേര്‍ക്ക് ഈ ചോദ്യം ചോദിക്കാന്‍ സാധിക്കും, ''നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ കുറ്റമാരോപിക്കാന്‍ കഴിയും?''
2nd Tuesday
മത്താ 10,26-33
ദൈവപരിപാലനയെക്കുറിച്ചാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ക്രിസ്തു സംസാരിക്കുന്നത്. ദൈവത്തിലാശ്രയിക്കുക... വചനത്തിന് സാക്ഷ്യം നല്‍കുക. എങ്കില്‍, ക്രിസ്തു ഉറപ്പുതരുന്നു, ''മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ എന്റെ മുമ്പിലും ഞാനും ഏറ്റു പറയും.'' വചനത്തിന് സാക്ഷ്യം നല്‍കുവാന്‍ എനിക്ക് ലഭിക്കുന്ന അവസരങ്ങളെ ഞാന്‍ എപ്രകാരമാണ് വിനിയോഗിക്കുന്നത്?
2nd Wednesday
മത്താ 21,18-22
വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ചാണ് ക്രിസ്തു വചനഭാഗത്തിലൂടെ ഇന്ന് നമുക്ക് പറഞ്ഞുതരുന്നത്. ''വിശ്വാസമുണ്ടായിരിക്കുകയും, സംശയിക്കാതിരിക്കുകയും ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതെന്തും നിങ്ങള്‍ക്ക് ലഭിക്കും'' എന്ന് വചനം ഉറപ്പുതരുന്നു. നമ്മള്‍ ദൈവത്തോട് യാചിക്കുന്ന പലതും നമുക്ക് ലഭിക്കാതിരിക്കുന്നതിനുളള കാരണവും ഇത് തന്നെയല്ലേ?
2nd Thursday
മത്താ 11,11-19
യോഹന്നാനെ കുറിച്ചുളള സാക്ഷ്യമാണ് ഇന്നത്തെ വചനഭാഗം. ക്രിസ്തു യോഹന്നാനെ കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു, ''സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല'' എന്ന്. ദൈവം പോലും യോഹന്നാനില്‍ പ്രസാദിച്ചിട്ടുണ്ടെങ്കില്‍ എന്തുമാത്രം വിശുദ്ധമായിട്ടായിരിക്കണം യോഹന്നാന്‍ ജീവിച്ചിട്ടുണ്ടാവുക. ക്രിസ്തു എന്നെയും കുറിച്ച് ഇപ്രകാരം പറയണമെങ്കില്‍ ഞാനും ഇപ്രകാരം ജീവിച്ചാല്‍ മതി.
2nd Friday
മത്താ 15,1-9
മനുഷ്യരുടെ പാരമ്പര്യങ്ങള്‍ക്കുവേണ്ടി ദൈവത്തിന്റെ പ്രമാണം ലംഘിക്കുന്ന ഫരിസേയരെയും നിയമജ്ഞരെയും കുറ്റപ്പെടുത്തുന്ന വചനഭാഗമാണ് ഇന്ന് നാം വായിച്ച് കേള്‍ക്കുക. ക്രിസ്തു പറയുന്നു, ''നിങ്ങള്‍ അധരങ്ങള്‍ക്കൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാല്‍, നിങ്ങളുടെ ഹൃദയം എന്നില്‍ നിന്ന് അകലെയാണ്.'' ക്രിസ്തു ഒരിക്കലും എന്നെ നോക്കി ഇപ്രകാരം പറയാന്‍ ഇടവരരുത്.
2nd Saturday
ലൂക്കാ 8,16-21
ക്രിസ്തുവിന്റെ പ്രിയ്യപ്പെട്ടവര്‍ ആരെന്ന് പ്രഖ്യാപിക്കുകയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ. ''ദൈവത്തിന്റെ വചനം ശ്രവിക്കുകയും നിറവേറ്റുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും എന്റെ സഹോദരരും'' എന്ന് ക്രിസ്തു പറഞ്ഞുവയ്ക്കുന്നു. ക്രിസ്തുവിന്റെ വചനം ശ്രവിക്കാനും ശ്രവിച്ച വചനമനുസരിച്ച ജീവിക്കാനും ഞാന്‍ എന്തുമാത്രം തീക്ഷ്ണത പ്രകടിപ്പിക്കുന്നുണ്ട്. ഇപ്രകാരം ജീവിക്കുന്നുണ്ടെങ്കില്‍ ക്രിസ്തുവിന്റെ ഹൃദയത്തില്‍ എനിക്കും ഒരിടമുണ്ട്.
3rd Monday
മര്‍ക്കോ 8,31-38
വി.ഫ്രാന്‍സീസ് സേവ്യറെ മനസാന്തരപ്പെടുത്തിയ വചനമാണ് നാം വായിച്ച് കേട്ടത്. ''ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്ത് പ്രയോജനം?'' ഭൗതീകജീവനെക്കുറിച്ച് വീണ്ടുവിചാരവും ആത്മായ ജീവനെക്കുറിച്ച് വീണ്ടുവിചാരവും ഇല്ലാതെയാണ് നാം ജീവിക്കുന്നതെങ്കില്‍ ക്രിസ്തു ഈ ചോദ്യം നമ്മളെ നോക്കിയും ആവര്‍ത്തിക്കുന്നുണ്ട്.
3rd Tuesday
മര്‍ക്കോ 9,42-48
വിശ്വസത്തിനെതിരെ ഇടര്‍ച്ച നല്‍കുന്നവര്‍ക്കുളള ശിക്ഷയും എങ്ങനെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്നുളള മുന്നറിയിപ്പുമാണ് ഇന്നത്തെ ധ്യാനചിന്ത. വചനം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന രണ്ട് ചിന്തകള്‍ 1. മരിക്കേണ്ടി വന്നാല്‍ പോലും ഇടര്‍ച്ച നല്‍കരുത്. 2. പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണം.
3rd Wednesday
ലൂക്കാ 9,1-6
വചനം പ്രഘോഷിക്കാന്‍ ശിഷ്യരെ അയക്കുന്ന ക്രിസ്തുവിനെയാണ് വചനഭാഗത്തില്‍ നാം പരിചയപ്പെടുക. വചനം പ്രഘോഷിക്കുന്നവര്‍ക്കുള മൂന്ന് അധികാരങ്ങള്‍ 1. പിശാചുക്കളുടെ മേല്‍പ്പോലുമുളള ശക്തി 2. രോഗങ്ങള്‍ സുഖപ്പെടുത്തുക 3. ദൈവരാജ്യം പ്രഘോഷിക്കുക. ചുരുക്കത്തില്‍ ഭൗതീകമായ വിടുതല്‍ നല്‍കിയതിന് ശേഷം ആത്മീയഭക്ഷണം സമ്മാനിക്കുക.
3rd Thursday
മത്താ 8,1-4
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന കരുണാമയനായ കര്‍ത്താവിന്റെ വഗ്മയ ചിത്രമാണ് ഇന്ന് വചനഭാഗത്തില്‍ നാം ദര്‍ശിച്ചത്. കുഷ്ഠരോഗി പറയുന്നു, ''നിനക്ക് മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്താന്‍ കഴിയുമെന്ന്.'' കര്‍ത്താവിന്റെ മറുപടി പ്രവര്‍ത്തിയാണ് 'എനിക്ക് മനസുണ്ട്, നിനക്ക് സൗഖ്യം ഉണ്ടാകട്ടെ.'' കര്‍ത്താവിന് നമുക്ക് സൗഖ്യം തരാന്‍ മനസുണ്ട്. പക്ഷെ, സൗഖ്യം ഏറ്റുവാങ്ങാന്‍ എനിക്ക് മനസ്സുണ്ടോ?
3rd Friday
ലൂക്കാ 11,5-13
നിരന്തരം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തമ്പുരാന്‍ അനുഗ്രഹങ്ങള്‍ കരുതി വച്ചിട്ടുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വചനഭാഗം. ക്രിസ്തു പറയുന്നു, ''ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍, നിങ്ങള്‍ക്ക് കിട്ടും. മുട്ടുവിന്‍, നിങ്ങള്‍ക്ക് തുറന്ന് കിട്ടും.'' ലഭിക്കാന്‍ ഞാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്, ''ചോദിക്കാനും അന്വേഷിക്കാനും മുട്ടാനും തയ്യാറാവുക'' എന്നതു മാത്രം.
3rd Saturday
മത്താ 26,6-13
ദൈവപുത്രനായ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നത് സദ്വവാര്‍ത്തയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വചനഭാഗം. രണ്ട് തരത്തിലുളള വ്യക്തികളുണ്ട്. 1. എന്തിലും ഏതിലും നന്മ ദര്‍ശിക്കുന്നവര്‍ 2. എന്തിലും ഏതിലും തിന്മ ദര്‍ശിക്കുന്നവര്‍. ഞാന്‍ ഇതില്‍ ഏത് ഗണത്തില്‍പ്പെടും?
4th Monday
മര്‍ക്കോ 6,18-29
തെറ്റിനെതിരെ, അനിതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന സ്‌നപകയോഹന്നാന്റെ ചിത്രമാണ് ഇന്നത്തെ വചനഭാഗം. എത്ര വലിയ വ്യക്തിയാണെങ്കില്‍പ്പോലും തെറ്റ് ചെയ്താന്‍ തെറ്റാണെന്ന് പറയാനുളള ധൈര്യം, മാന്യത സ്‌നാപകയോഹന്നാനുണ്ടായിരുന്നു. സ്‌നപകയോഹന്നാനെപ്പോലെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുളള ധീരത നാം പ്രകടിപ്പിക്കാറുണ്ടോ? അതോ, കണ്ണില്‍ തടിയിരിക്കുന്നവന്‍ കരടിരിക്കുന്നവനെ കുറ്റം പറയാറുണ്ടോ?
4th Tuesday
മത്താ 5,13-16
നിങ്ങല്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമാണ് എന്നുളള ക്രിസ്തുവിന്റെ ആഹ്വാനമാണ് ഇന്നത്തെ വചനഭാഗം. കറിയില്‍ ഉപ്പ് സ്വദേകുന്നതുപ്പോലെ എന്റെ ജീവിതം മറ്റുളളവര്‍ക്ക് അനുഗ്രഹങ്ങള്‍ സമ്മാനിക്കുന്നതാണോ? അന്ധകരാരത്തില്‍ കഴിഞ്ഞിരുന്ന ജനം ക്രിസ്തുവിന്റെ ജനനത്തില്‍ വലിയ പ്രകാശം ദര്‍ശിച്ചതുപ്പോലെ എന്റെ ജീവിതം മറ്റുളളവര്‍ക്ക് പ്രകാശം സമ്മാനിക്കുന്നതാണോ?
4th Wednesday
ലൂക്കാ 20,20-26
ഈശോയെ വാക്കില്‍ കുടുക്കാന്‍ പരിശ്രമിക്കുന്ന ഒരുപറ്റം വ്യക്തികളെയാണ് ഇന്നത്തെ വചനഭാഗം നമുക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നത്. സഹോദരന്റെ നന്മയില്‍ അവനോടൊത്ത് സന്തോഷിക്കാന്‍ സാധിക്കാതെ അവനെ കുറ്റം പറയാനും അവനില്‍ കുറ്റം കണ്ടെത്താനും പരിശ്രമിക്കുന്ന ജനക്കൂട്ടം. എന്റെ ജീവിതം എപ്രകാരമാണ്. സര്‍വ്വതിലും നന്മ ദര്‍ശ്ശിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടോ
4th Thursday
യോഹ 5,39-47
''നിങ്ങള്‍ക്ക് ജീവനുണ്ടാകേണ്ടതിന് നിങ്ങള്‍ എന്റെ അടുത്തേയ്ക്ക് വരാന്‍ പരിശ്രമിക്കുന്നില്ല'' എന്നു ക്രിസ്തു നിയമജ്ഞരെയും ഫരിസേയരെയും കുറ്റപ്പെടുത്തുന്ന വചനഭാഗമണ് ഇന്നത്തെ ധ്യാനവിഷയം. ജീവന്‍ സമ്മാനിക്കാന്‍ ഒരു പക്ഷെ ശാസ്ത്രത്തിന്‍ സാധിച്ചെന്ന് വരാം. പക്ഷെ, നിത്യജീവന്‍ സമ്മാനിക്കാന്‍ ക്രിസ്തുവിന് മാത്രമെ സധിക്കു. ചുരുക്കത്തില്‍, നിത്യജീവന്‍ സ്വന്തമാക്കാന്‍ ഞാന്‍ ക്രിസ്തുവിന്റെ പക്ഷം പിടിച്ചാല്‍ മാത്രം മതി.
4th Friday
ലൂക്കാ 21,1-19
പ്രലോഭനങ്ങളും ദുരന്തങ്ങളും ജീവിതത്തില്‍ വിരുന്ന് വരുമ്പോള്‍ ഉറച്ചു നില്‍ക്കുന്നവര്‍ മാത്രമാണ് രക്ഷ പ്രാപിക്കുക എന്നുളള വചനഭാഗമാണ് ഇന്നത്തെ വിചിന്തനപ്രമേയം. പ്രലോഭനങ്ങള്‍ ജീവിതത്തിലേയ്ക്ക് വിരുന്ന വരുമ്പോള്‍ ക്രിസ്തുവിനോട് കൂടെ ഞാന്‍ യാത്ര ചെയുന്നുണ്ടെങ്കില്‍, വചനം ഉറപ്പ് തരുന്നു, പ്രലോഭനങ്ങളെ അതിജീവിക്കാനുളള വാക്ചാതുരിയും ജ്ഞാനവും ദൈവം നമുക്ക് തരുമെന്ന്.
4th Saturday
ലൂക്കാ 10,17-21
വചനം പ്രഘോഷിക്കാന്‍ പോയ ഈശോയുടെ ശിഷ്യന്‍മാര്‍ക്ക് ഉണ്ടായ അനുഭവമാണ് ഇന്നത്തെ ധ്യാനവിഷയം. വചനം പ്രഘോഷിച്ചപ്പോള്‍ പിശാചുക്കള്‍പ്പോലും ക്രിസ്തു ശിഷ്യര്‍ക്ക് വിധേയപ്പെടുന്നു. പ്രലോഭനങ്ങള്‍ സമ്മാനിക്കുന്ന പിശാചുക്കളെ അതിജീവിക്കാനുളള ഏറ്റവും നല്ല മാര്‍ഗവും ഇത് തന്നെയാണ്, ''വചനം ശ്രവിക്കുക, വചനം പഠിക്കുക, വചനമനുസരിച്ച് ജീവിക്കുക.''