അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 2
വി. ബിബിയാന (നാലാം നൂറ്റാണ്ട്)

ഭാഗ്യമരണം എന്നു പറയാറുണ്ട്. ഏറ്റവും ഭാഗ്യമുള്ള മരണമേതാണ്? നൂറു വയസുവരെ ജീവിച്ച്, മക്കളെയെല്ലാം സാക്ഷിയാക്കി, വേദന യൊന്നും അനുഭവിക്കാതെ ഉറക്കത്തിലേക്കു വീഴുന്ന പോലെ ഒരു മരണം. അതാണോ? അല്ല. ഒരു യഥാര്‍ഥ ക്രൈസ്തവ വിശ്വാസി യുടെ ഭാഗ്യമരണം യേശുവിനു വേണ്ടിയുള്ള മരണമാണ്. തനിക്കു വേണ്ടി കുരിശില്‍ പീഡനങ്ങളേറ്റു വാങ്ങി മരിച്ച യേശുക്രിസ്തുവിനു വേണ്ടി പകരമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. ആദ്യ നൂറ്റാ ണ്ടുകളില്‍ യേശുവിനു വേണ്ടി രക്തസാക്ഷികളുടെ എണ്ണം കൃത്യമായി പറയുക വയ്യ. അത്രയ്ക്ക് ഏറെയുണ്ട് അവരുടെ സംഖ്യ. ഇവരില്‍ വളരെ കുറച്ചുപേരെ മാത്രമേ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നമ്മളിപ്പോള്‍ സ്മരിക്കാറുള്ളു. ക്രിസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടുവരെ റോം ഭരിച്ചിരുന്ന ചക്രവര്‍ത്തിമാരില്‍ ഏറെപ്പേരും ക്രൈസ്തവ വിരോധികളായിരുന്നു. റോമിന്റെ പ്രവശ്യകള്‍ ഭരിച്ചിരുന്ന ഗവര്‍ണമാരിലും മതമര്‍ദ കര്‍ ഏറെയുണ്ടായിരുന്നു. ജൂലിയാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇങ്ങനെ രക്തസാക്ഷിത്വം വരിച്ച ഫïാവിയന്‍ എന്നും ഡഫ്രോസ എന്നും പേരുള്ള ദമ്പതികളുടെ മകളായിരുന്നു ബിബിയാന. മാതാപിതാക്കള്‍ കൊല്ലപ്പെടുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തതോടെ ബിബി യാനയും അനുജത്തി ഡെമെട്രിയായും ദാരിദ്ര്യത്തിലമര്‍ന്നു. മാതാപിതാക്കളെ പോലെ ദൈവഭയ മുള്ളവരായിരുന്നു ഇരുവരും. സ്വര്‍ഗത്തില്‍ തങ്ങള്‍ക്കായി കാത്തിരിക്കുന്ന സര്‍വശക്തനായ പിതാവിനോട് അവര്‍ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥനകള്‍ അവര്‍ക്ക് ആശ്വാസം പകര്‍ന്നു. എന്നാല്‍, ഭൂമിയിലെ അവരുടെ ജീവിതം നരകതുല്യമായിരുന്നു. അങ്ങനെയിരിക്കെ, റൂഫിന എന്നൊരു സ്ത്രീ രണ്ടുകുട്ടികളെയും സംരക്ഷിച്ചുകൊള്ളാമെന്നു വാക്കുകൊടുത്ത് അവരെ കൊണ്ടുപോയി. അതീവസുന്ദരികളായിരുന്ന സഹോദരിമാരെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു ആ ദുഷ്ട സ്ത്രീയുടെ ലക്ഷ്യം. എന്നാല്‍ രണ്ടുപേരും വഴങ്ങിയില്ല. പലവിധത്തില്‍ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കാന്‍ റൂഫിന ശ്രമിച്ചു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ പീഡനങ്ങള്‍ ആരംഭിച്ചു. ഇരുവരും ക്രൈസ്തവ വിശ്വാസികളാണെന്നു ഗവര്‍ണറോടു അവര്‍ പരാതിപ്പെട്ടു. ഗവര്‍ണര്‍ ഇരുവരെയും കൊട്ടാരത്തി ലേക്ക് വിളിപ്പിച്ചു. ഡെമെട്രിയ യേശുവിനെ തള്ളിപ്പറയാന്‍ തയാറാവാതെ പീഡനമേറ്റുവാങ്ങി മരിച്ചു. ബിബിയാനയെ റൂഫിന കൊണ്ടുപോയി. ഒരു തൂണില്‍ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ച് അവളെ കൊലപ്പെടുത്തി.
Curtsy : Manuel George @ Malayala Manorama