അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 8
പോപ് യുത്തീക്കിയന്‍ (മൂന്നാം നൂറ്റാണ്ട്)

വളരെ കുറച്ചു മാത്രമേ പോപ് യൂത്തീക്കിയനെ കുറിച്ച് ഇന്ന് അറിവുള്ളു. ഇരുപത്തിയേഴാമത്തെ പോപ്പായിരുന്നു അദ്ദേഹം. യൂത്തീക്കിയന്‍ മാര്‍പാപ്പയാകുന്നതിനു മുന്‍പുവരെ മതപീഡന ങ്ങളുടെ കാലമായിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ക്രൈസ്തവരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവര്‍ അന്ന് രഹസ്യമായാണ് ഒത്തുചേരുകയും പ്രാര്‍ഥിക്കു കയും ചെയ്തിരുന്നത്. യൂത്തീക്കിയന്‍ മാര്‍പാപ്പയായപ്പോള്‍ ക്രൈസ്തവ വിരോധിയായ ഔറേലിയന്‍ ചക്രവര്‍ത്തി മരിച്ചിരുന്നു. അതുകൊണ്ടുതന്നെ പീഡനങ്ങളില്ലാത്ത ശാന്തമായ കാലത്താണ് അദ്ദേഹം മാര്‍പാപ്പയായി സഭയെ നയിച്ചത്. ഇക്കാലത്ത് ക്രൈസ്തവരെ ഒരു കൂട്ടായ്മയായി മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആരാധനാക്രമം ചിട്ടപ്പെടുത്തിയും ആത്മീയമായ പരിഷ്‌കാരങ്ങള്‍ വരുത്തിയും പോപ് സഭയെ മുന്നോട്ടുകൊണ്ടു പോയി. മതപീഡനങ്ങളില്‍ കൊല്ലപ്പെട്ട 324 രക്തസാക്ഷികളെ യൂത്തീക്കിയന്‍ നേരിട്ട് അടക്കം ചെയ്തുവെന്നാണ് ഐതിഹ്യം. എന്നാല്‍ ചില ചരിത്രകാരന്മാര്‍ ഈ വാദത്തെ ചോദ്യം ചെയ്യുന്നു. പോപ്പിന്റെ കാലത്ത് മതപീഡനങ്ങള്‍ വളരെ കുറവായിരു ന്നതിനാല്‍ 324 രക്തസാക്ഷികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല എന്നതാണ് അവരുടെ വാദം. എന്നാല്‍ മാര്‍പാപ്പയുടെ സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പാണ് യൂത്തീക്കിയന്‍ രക്തസാക്ഷി കളെ സംസ്‌കരിച്ചതെന്നു മറ്റുചിലര്‍ വാദിക്കുന്നു.
Curtsy : Manuel George @ Malayala Manorama