അനുദിനവിശുദ്ധര്‍ : ജനുവരി 29
വി. ഡള്ളന്‍ ഫൊര്‍ഗെയില്‍ (530-598)

ഐറിഷ് രാജകുടുംബത്തില്‍ ജനിച്ച ഡള്ളന്‍ ഫൊര്‍ഗെയില്‍ അയര്‍ ലന്‍ഡിലെ ഏറ്റവും അറിയപ്പെടുന്ന കവികളില്‍ ഒരാളായിരുന്നു. പഠനത്തില്‍ അതീവ സമര്‍ഥനായിരുന്നു ഡള്ളന്‍. അദ്ദേഹം വായി ക്കാത്ത പുസ്തകങ്ങളോ പഠിക്കാത്ത വിഷയങ്ങളോ ഇല്ലെന്നു വേ ണമെങ്കില്‍ പറയാം. തുടര്‍ച്ചയായ പഠനവും വായനയും എഴുത്തും മൂലം അദ്ദേഹത്തിന്റെ കാഴ്ച തന്നെ നഷ്ടമായി. ദൈവസ്‌നേഹ ത്തില്‍ ലയിച്ചുചേര്‍ന്നു ജീവിച്ച ഡള്ളന്‍ നിരവധി സ്‌തോത്രഗീത ങ്ങളും പ്രാര്‍ഥനകളും എഴുതി. വിശുദ്ധ കൊളംബയുടെ ജീവിതം പശ്ചാത്തലമാക്കി അദ്ദേഹം എഴുതിയ ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. ഈ ഗീതം എഴുതി പാടിയപ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ചശക്തി തിരികെ കിട്ടിയതായി ഐതിഹ്യങ്ങള്‍ പറയുന്നു. അയര്‍ലന്‍ഡിലെ ക്രൈസ്തവ വിശ്വാസങ്ങളെ ശരിയായ ദിശയിലേക്കു തിരിച്ചുവിടുന്നതില്‍ ഡള്ളന്റെ സംഭാവനകള്‍ ചെറുതല്ല. കവിതയിലൂടെയും ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം ജനഹൃദയ ങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിടയിലാണ് ഡള്ളന്‍ രക്ത സാക്ഷിത്വം വരിച്ചത്. എ.ഡി. 598ലായിരുന്നു അത്. ഡള്ളന്റെ ആശ്രമം കടല്‍ത്തീരത്തായിരുന്നു. കൊള്ളക്കാര്‍ ഡള്ളന്റെ കഴുത്തറത്ത് കടലിലേക്കു വലിച്ചെറിഞ്ഞതായും തിരമാലകള്‍ തല തീരത്തേക്കു കൊണ്ടുവന്നു. മുറിച്ചുമാറ്റപ്പെട്ട തല വീണ്ടും അദ്ദേഹത്തിന്റെ കഴുത്തില്‍ പുനഃസ്ഥാ പിക്കപ്പെടുകയും ചെയ്തുവെന്നതായും ഐതിഹ്യം പറയുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണ്ടും ചലിച്ചു. യേശുവിനെ മഹത്വപ്പെടുത്തുന്ന സ്‌തോത്രഗീതം പാടിയശേഷമാണ് ഡള്ളന്‍ മരിച്ചതെന്നാണ് വിശ്വാസം.
Curtsy : Manuel George @ Malayala Manorama