അനുദിനവിശുദ്ധര്‍ : ജനുവരി 31
വി. ജോണ്‍ ബോസ്‌കോ (1815-1888)

ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധനാണ് ജോണ്‍ ബോ സ്‌കോ. ഡോണ്‍ ബോസ്‌കോ എന്ന പേരിലാണ് അദ്ദേഹം കൂടുതല്‍ വിളിക്കപ്പെടുന്നത്. ഏതൊരുവനും മാതൃകയാക്കാവുന്ന വിശുദ്ധ ജന്മമായിരുന്നു ഡോണ്‍ ബോസ്‌കോയുടേത്. വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച്, ജീവിതമാര്‍ഗത്തിനു വേണ്ടി ചെറുപ്രായ ത്തില്‍ തന്നെ കഠിനമായി അദ്ധ്വാനിച്ച് മുന്നോട്ടുനീങ്ങിയ ഡോണ്‍ ബോസ്‌കോ കുട്ടികളുടെയും തൊഴിലാളികളുടെയും യുവാക്കളു ടെയും മധ്യസ്ഥനായി അറിയപ്പെടുന്നു. ഇറ്റലിയിലെ റെച്ചി എന്ന സ്ഥലത്താണ് ഡോണ്‍ ബോസ്‌കോ ജനിച്ചത്. ദാരിദ്ര്യത്തോടു പോരാടി യിരുന്ന ആ കുടുംബത്തിനു അല്പം കൃഷിഭൂമി മാത്രമാണുണ്ടായിരുന്നത്. ജോണിനു രണ്ടു വയസുള്ളപ്പോള്‍ പിതാവു മരിച്ചു. ഇതോടെ കുടുംബം പട്ടിണിയിലേക്ക് വഴുതിവീണു. ചെറു പ്രായം മുതല്‍ തന്നെ ജോണും സഹോദരനും മണ്ണില്‍ അധ്വാനിച്ചു. ജോണിനു പല സര്‍ക്കസ് വിദ്യകളും മാജിക്കും അറിയാമായിരുന്നു. തെരുവില്‍ ഈ വിദ്യകള്‍ അവതരിപ്പിച്ച് കിട്ടുന്ന പണം കൂടി തന്റെ പഠനത്തിനും കുടുംബത്തിന്റെ ചെലവിനുമായി ജോണ്‍ മാറ്റിവച്ചു. ഒരിക്കല്‍ ജോണി നു ഒരു ദര്‍ശനമുണ്ടായി. കുട്ടികളെ പഠിപ്പിക്കുന്നതിനും അവര്‍ക്കു വേണ്ടി ജീവിക്കുന്നതിനും വേണ്ടിയാണ് ദൈവം തന്നെ സൃഷ്ടിച്ചിരിക്കുന്നതെന്നു ജോണിനു ആ ദര്‍ശനത്തിലൂടെ ബോധ്യ മായി. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ലെങ്കിലും ജോണ്‍ പഠനത്തില്‍ മോശമായില്ല. അമ്മ മാര്‍ഗരറ്റ് ജോണിനെ ദൈവഭയത്തിലും ദൈവസ്‌നേഹ ത്തിലും വളര്‍ത്തികൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ജോണിന്റെ പഠനത്തി നു വേണ്ടി സമയവും പണവും ചെലവഴിക്കുന്നതില്‍ മറ്റു കുടുംബാംഗങ്ങള്‍ക്കു എതിര്‍പ്പുണ്ടായി രുന്നു. പഠിക്കാന്‍ പോകുന്ന സമയം കൂടി കുടുംബത്തിനു വേണ്ടി അധ്വാനിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഇടവക വികാരിയുടെ സഹായത്തോടെയാണ് ജോണ്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജോണിന്റെ ഏറ്റവും അടുത്ത സുഹൃത്ത് യേശുക്രിസ്തുവായിരുന്നു. തന്റെ വേദനകളും ബുദ്ധിമു ട്ടുകളും ഉറ്റസുഹൃത്തിനോടെന്ന പോലെ ജോണ്‍ ദൈവവുമായി പങ്കുവച്ചു. എല്ലാക്കാര്യത്തിലും ദൈവകൃപ ജോണിനൊപ്പം ഉണ്ടായിരുന്നുതാനും. ഒടുവില്‍, ഒരു വൈദികനാകുക എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ജോണിനു സാധിക്കുകയും ചെയ്തു. സെമിനാരിയില്‍ പഠിക്കുന്ന സമയത്തും തയ്യല്‍ ജോലികളും ചെരുപ്പുനിര്‍മാണവും ആശാരിപ്പണിയും ജോണ്‍ ചെയ്യുമായിരുന്നു. പാവ പ്പെട്ടവര്‍ക്കും അനാഥര്‍ക്കും വേണ്ടി തന്റെ പൗരോഹിത്യം മാറ്റിവയ്ക്കുകയാണ് ജോണ്‍ ചെയ്തത്. അനാഥക്കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി ഒരു സ്ഥാപനം ജോണ്‍ തുടങ്ങി. തെരുവു തെണ്ടി ജീവിച്ചിരുന്ന കുട്ടികളെ തന്റെയൊപ്പം കൊണ്ടുവന്ന് അവരെ ദൈവഭയമുള്ളവരാക്കി മാറ്റിയെടുക്കാന്‍ ജോണിനു കഴിഞ്ഞു. കുട്ടികളെ ദൈവവുമായി അടുക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ ജോണ്‍ എഴുതി. 1859ല്‍ ജോണ്‍ സലേഷ്യന്‍ സഭയ്ക്കു രൂപം നല്‍കി. പരിശുദ്ധ കന്യാമറിയത്തോടുള്ള ജോണിന്റെ ഭക്തിയും ഏറെ പ്രസിദ്ധമായിരുന്നു. തൊഴിലാളികള്‍ക്കു വേണ്ടി വാദിക്കുവാനും അവരുടെ അവകാശങ്ങള്‍ മുതലാളി വര്‍ഗത്തില്‍ നിന്നു നേടിയെടുക്കാനും ജോണ്‍ പരിശ്രമിച്ചിരുന്നു. തളര്‍വാത രോഗം പിടിപെട്ട് കിടപ്പിലായ ജോണ്‍ 1888 ജനുവരി 31നാണ് മരിക്കുന്നത്. മരണസമയത്ത് ജോണ്‍ സ്ഥാപിച്ച സഭയില്‍ 768 അംഗങ്ങളാണുണ്ടായിരുന്നത്. ഇന്ന് ഡോണ്‍ ബോസ്‌കോയുടെ സലേഷ്യന്‍ സഭയില്‍ (എസ്ഡിബി) 72 രാജ്യങ്ങളിലായി അമ്പതിനായിരത്തോളം അംഗങ്ങളുണ്ട്.
Curtsy : Manuel George @ Malayala Manorama