അനുദിനവിശുദ്ധര്‍ : നവംബര്‍ 14
വി. ലൂസിയ (1476-1544)

ഇറ്റലിയിലെ ഉമ്പ്രിയായിലുള്ള നര്‍നിയെന്ന സ്ഥലത്ത് ജീവിച്ച ബര്‍ത്തൊലോമോ ബ്രൊക്കാഡെല്ലി- ജെന്റിലീന ദമ്പതികളുടെ പതിനൊന്നു മക്കളില്‍ മൂത്തവളായിരുന്നു ലൂസിയ. 'ലൂസി ബ്രൊ ക്കാഡെല്ലി' എന്ന പേരിലും ഈ വിശുദ്ധ അറിയപ്പെടുന്നു. ദൈവഭയ ത്താല്‍ മക്കളെ വളര്‍ത്തിയ ആ മാതാപിതാക്കള്‍ ലൂസിയയുടെ അസാധാരണമായ ഭക്തിയിലും ദൈവസ്‌നേഹത്തിലും സന്തു ഷ്ടരായിരുന്നു. തന്റെ അഞ്ചാം വയസില്‍ തന്നെ ലൂസിയയ്ക്കു പരിശുദ്ധ മറിയത്തിന്റെ ദര്‍ശനമുണ്ടായി. ഏഴാം വയസില്‍ രണ്ടാമതും ദര്‍ശനമുണ്ടാവുകയും പന്ത്രണ്ടാം വയസില്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന് വ്രതവാഗ്ദാനം ചെയ്യുമെന്ന് അവള്‍ ശപഥം ചെയ്യുകയും ചെയ്തു. എന്നാല്‍, പിതാവിന്റെ അകാലത്തിലുള്ള നിര്യാണം അവളുടെ തീരുമാനങ്ങള്‍ക്കു തിരിച്ചടിയായി. അമ്മാവന്റെ സംരക്ഷണയിലാണ് പിന്നീട് അവള്‍ വളര്‍ന്നത്. അദ്ദേഹം ലൂസിയയെ വിവാഹം ചെയ്ത് അയയ്ക്കാന്‍ തീരുമാനിച്ചു. പതിനഞ്ചാം വയസില്‍ മിലാനിലെ പ്രഭുവായിരുന്ന പീറ്ററോ ഡി അലെസ്സിയോയുമായുള്ള അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. പീറ്റെറോയോടുള്ള സ്‌നേഹവും കുടുംബത്തോടുള്ള കടപ്പാടും ഒരു വശത്തും സന്യാസജീവിതം സ്വീകരിക്കണ മെന്നുള്ള മോഹം മറുവശത്തും. കഠിനമായ മാനസിക സമ്മര്‍ദ്ദത്തിലായതോടെ അവള്‍ക്ക് രോഗങ്ങളും പിടിക്കപ്പെട്ടു. പരിശുദ്ധ കന്യാമറിയത്തിന്റെയും വി. ഡൊമനിക്കിന്റെയും (ഓഗസ്റ്റ് എട്ടിലെ വിശുദ്ധന്‍) വി. കാതറീന്റെയും (ഏപ്രില്‍ 29ലെ വിശുദ്ധ) വി. ആഗ്നസിന്റെയും (ഏപ്രില്‍ 20ലെ വിശുദ്ധ) ദര്‍ശനമുണ്ടവുന്നതു വരെ രോഗങ്ങള്‍ വിട്ടൊഴിഞ്ഞില്ല. രോഗങ്ങളില്‍ നിന്നു മോചനമായതോടെ അവള്‍ വിവാഹത്തിനു സമ്മതിച്ചു. പീറ്റെറോ നല്ലൊരു മനുഷ്യനായിരുന്നു. ലൂസിയയുടെ ജീവിതലക്ഷ്യങ്ങള്‍ മനസിലാക്കിയ അദ്ദേഹം അവളെ ലൈംഗികമോഹത്താല്‍ സ്പര്‍ശിച്ചുപോലുമില്ല. ഇരുവരും സഹോദരീ സഹോദരന്മാരെ പോലെ ജീവിച്ചു. പ്രഭുപത്‌നിയായതോടെ ആ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അവള്‍ ഏറ്റെടുത്തു. ഭൃത്യ ന്മാരെയും ദാസികളെയും സഹോദരരെ പോലെ സ്‌നേഹിച്ചു. അവര്‍ക്ക് മതപഠനം നടത്തി. ഭിക്ഷക്കാരെയും പാവപ്പെട്ടവരെയും സഹായിച്ചു. എന്നാല്‍ പെട്ടെന്നൊരു ദിവസം അവള്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഒരു സന്യാസിനിയാകുകയാണ് തന്റെ ലക്ഷ്യമെന്നും മറ്റു പല കാര്യങ്ങളും ചെയ്യുവാനുണ്ടെന്നുമായിരുന്നു അവളുടെ വാദം. എന്നാല്‍ ഭര്‍ത്താവ് അതിനു സമ്മതിച്ചില്ല. ഒറ്റയ്ക്ക് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിച്ചാല്‍ അവള്‍ക്കുണ്ടാകാവുന്ന ആപത്തു കളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെട്ടിരുന്നു. പീറ്റെറോ അവളെ വീട്ടില്‍ പൂട്ടിയിട്ടു. ഇത് അവര്‍ തമ്മിലുള്ള വിവാഹജീവിതത്തിന്റെ അവസാനം കുറിക്കാന്‍ കാരണമായി. ലൂസിയ അവളുടെ വീട്ടിലേക്ക് മടങ്ങി. പീറ്റെറോ ദുഃഖിതനായിരുന്നു. അദ്ദേഹവും ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന് സന്യാസ ജീവിതം തിരഞ്ഞെടുത്തു. സുവിശേഷപ്രസംഗകന്‍ എന്ന നിലയില്‍ പിന്നീട് അദ്ദേഹം പേരെടുക്കുകയും ചെയ്തു. വിറ്റെര്‍ബോ എന്ന സ്ഥലത്തേക്ക് പോയ ലൂസിയ അവിടെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ദര്‍ശനങ്ങള്‍ മുടങ്ങാതെ അവള്‍ക്കു ലഭിച്ചിരുന്നു. ചിലപ്പോള്‍ പ്രാര്‍ഥനയ്ക്കിടെ അവള്‍ അബോ ധാവസ്ഥയിലേക്ക് വഴുതിവീണു. അവളുടെ ശരീരത്തില്‍ യേശുവിന്റെ തിരുമുറിവുകള്‍ പോലെ പഞ്ചക്ഷതങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങി. നിരവധി വിശ്വാസികള്‍ അവളെ കാണുവാന്‍ എത്തു മായിരുന്നു. സഭാ അധികാരികള്‍ നേരിട്ട് അവളുടെ ശരീരത്തിലെ രൂപമാറ്റങ്ങള്‍ പഠിച്ചു. എന്നാല്‍ ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ലൂസിയയുടെ രോഗാവസ്ഥകള്‍ വിശുദ്ധി യുടെ ലക്ഷണമാണോ എന്നറിയുന്നതിനുള്ള ചുമതല അവര്‍ പോപ്പിനു കൈമാറി. ലൂസിയയില്‍ കണ്ട മാറ്റങ്ങള്‍ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്ന് വത്തിക്കാന്‍ വിധിയെഴുതി. മുടങ്ങാതെ പ്രാര്‍ഥിക്കുവാന്‍ പോപ് അവളോട് ആവശ്യപ്പെട്ടു. ഫെറാറയിലെ പ്രഭ്വ വി. കാതറീന്റെ നാമത്തില്‍ നാര്‍നിയില്‍ ഒരു കോണ്‍വന്റ് പണികഴിപ്പിച്ച പ്പോള്‍ ലൂസിയയെ അതിന്റെ ചുമതലക്കാരിയാക്കി. കര്‍ശനമായ നിഷ്ഠകളുള്ള ഒരു ആശ്രമമായി അവര്‍ അതിനെ മാറ്റിയെടുത്തു. എന്നാല്‍ ആശ്രമത്തിലുള്ള ചില സന്യാസിനികള്‍ക്കു ലൂസിയ യുടെ കഠിനമായ നിഷ്ഠകള്‍ക്കൊപ്പം മുന്നോട്ടുനീങ്ങുക സാധ്യമായിരുന്നില്ല. പ്രഭ്വി പലപ്പോഴും സൈനിക അകമ്പടിയോടെ കോണ്‍വന്റ് സന്ദര്‍ശിച്ചിരുന്നത് രണ്ടു നഗരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമായി. ലൂസിയയുടെ പഞ്ചക്ഷതങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടു ക്കാന്‍ നിരവധി സന്ദര്‍ശകരെയും പ്രഭ്വി ആശ്രമത്തില്‍ കൊണ്ടുവരുമായിരുന്നു. അധികം വൈകാതെ ഡൊമിനിക്കന്‍ സഭാധികാരികള്‍ സുപ്പീരിയര്‍ സ്ഥാനത്തു നിന്ന് ലൂസിയയെ നീക്കി. പിന്നീടുള്ള 39 വര്‍ഷം അടച്ചിട്ട മുറിയില്‍ പരിപൂര്‍ണ ഏകാന്തതയിലാണ് ലൂസിയ ജീവിച്ചത്. തന്റെ കുമ്പസാരക്കാരനോട് മാത്രമേ അവര്‍ സംസാരിച്ചിരുന്നുള്ളു. 68-ാം വയസില്‍ ലൂസിയ മരിച്ചു. അവരുടെ ശവകുടീരത്തില്‍ നിന്ന് നിരവധി അദ്ഭുതങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിച്ചുതുടങ്ങി. അതോടെ അവിടെ സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു. വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് രണ്ടുതവണ ലൂസിയയുടെ ശവകുടീരം മാറ്റി. ഫെറാറയിലെ കത്തീഡ്രല്‍ ദേവാ ലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ലൂസിയയുടെ മൃതദേഹം ഇപ്പോഴും മരണസമയത്തേതു പോലെ തന്നെ കാണപ്പേടുന്നു.
Curtsy : Manuel George @ Malayala Manorama