അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 5
ബെര്‍ത്തൊലോമ ലോംഗോ

പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാലയുടെ കടുത്ത ആരാധക നായിരുന്നു ബെര്‍ത്തൊലോമ. അതിസമ്പന്നമായ ഒരു കുടുംബ ത്തില്‍ ജനിച്ച ബെര്‍ത്തൊലോമയ്ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു. ബെര്‍ത്തൊലോമയുടെ മാതാപിതാക്കള്‍ ഭക്തിയില്‍ നിറഞ്ഞു ജീവിച്ചവരായിരുന്നു. എല്ലാ ദിവസവും ഒന്നിച്ചിരുന്ന് അവര്‍ കുടുംബപ്രാര്‍ഥന നടത്തി. എന്നും മാതാവിന്റെ ജപമാല മുടക്കം കൂടാതെ ചൊല്ലി. പഠനകാലത്ത് ബെര്‍ത്തൊലോമ മികച്ച പ്രകടമാണ് കാഴ്ച വച്ചത്. സാഹിത്യം, സംഗീതം, നൃത്തം, നാടന്‍കലകള്‍ എന്നുവേണ്ട സകലരംഗത്തും അദ്ദേഹം കഴിവു തെളിയിച്ചു. ഫïൂട്ട്, പിയാനോ എന്നിവ നന്നായി വായിക്കാനും അദ്ദേഹത്തിന് അറിയാമായി രുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം നേപ്പിള്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിയമ പഠനത്തിനു ചേര്‍ന്നു. എന്നാല്‍, അവിടെവച്ച് അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തിന് ഇളക്കം തട്ടി. സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു പുരോഹിതന്‍ നടത്തിയ പ്രസംഗം കേട്ടതോടു കൂടിയാ യിരുന്നു അത്. സഭയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്ല പോകുന്നതെന്ന് ബര്‍ത്തൊലോമ ചിന്തിക്കുവാന്‍ തുടങ്ങി. തെരുവില്‍ പരസ്യമായി കത്തോലിക്ക സഭയ്ക്കും മാര്‍പാപ്പയ്ക്കുമെതിരെ പ്രകടനങ്ങള്‍ നടത്തുവാന്‍ പോലും അദ്ദേഹം തയാറായി. ആത്മാക്കളെ തേടി നടക്കുന്ന ഒരു സംഘത്തിന്റെ കൂടെ അദ്ദേഹവും പ്രവര്‍ത്തിച്ചുതുടങ്ങി. സാത്താനെ ആരാധിക്കുന്ന ഒരു വിഭാഗമായി ബെര്‍ത്തൊലോമയുടെ സംഘം മാറി. സാത്താന്റെ സഭയിലെ പുരോഹിതനായിരുന്നു അദ്ദേഹം. ബെര്‍ത്തൊലോമയുടെ പുതിയ വിശ്വാസങ്ങളെക്കുറിച്ചറിഞ്ഞ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ദുഃഖിച്ചു. അവനെ യേശുവിലേക്ക് തിരികെകൊണ്ടു വരുന്നതിനു വേണ്ടി അവര്‍ മുഴുവന്‍ സമയ വും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. താന്‍ അപകടവഴിയിലൂടെയാണ് പോകുന്നതെന്ന് വൈകാതെ ബെര്‍ത്തൊലോമ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നാട്ടുകാരനായ വിന്‍സെന്റ് പെപെ എന്നൊരു അധ്യാപകനും ആല്‍ബര്‍ട്ട് എന്നൊരു പുരോഹിതനുമാണ് ബെര്‍ത്തൊലോമയെ തിരികെ യേശുവിലേക്ക് എത്തിച്ചത്. ചെയ്തുപോയ തെറ്റുകള്‍ക്ക് കണ്ണീരോടെ ബെര്‍ത്തൊലോമ മാപ്പിരന്നു. ഹൃദയംനൊന്ത് പ്രാര്‍ഥിച്ചു. 1871 ല്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. തന്നെ പോലെ വഴിതെറ്റിപ്പോയ യുവാക്കളെ തിരികെ യേശുവിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടിയാണ് അദ്ദേഹം പിന്നീട് ശ്രമിച്ചത്. സാത്താന്റെ സഭയുടെ അടിത്തറ തന്നെ ഇളക്കുന്ന ശക്തമായ പ്രസംഗങ്ങള്‍ അദ്ദേഹം നടത്തുമായിരുന്നു. പാവങ്ങള്‍ക്കു ആശ്വാസം പകര്‍ന്നുകൊടു ക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ബെര്‍ത്തൊലോമയ്ക്ക് ഉണ്ടായിരുന്നു. പരിശുദ്ധ മറിയത്തിന്റെ ജപമാല അദ്ദേഹത്തിന്റെ ആഗ്രഹത്തിനുള്ള ഉത്തരമായി. മറിയത്തിന്റെ ജപമാലയുടെ പേരില്‍ ഒരു തീര്‍ഥാടനകേന്ദ്രം അദ്ദേഹം സ്ഥാപിച്ചു. വിശ്വാസികള്‍ ഇവിടേക്ക് പ്രവഹിച്ചു. അദ്ഭുതങ്ങള്‍ ഏറെ നടന്നു. ജനത്തിരക്ക് ഏറിയതോടെ അവിടെ ഒരു ദേവാലയം തന്നെ അദ്ദേഹം സ്ഥാപിച്ചു. ഇപ്പോഴും ദിവസം പതിനായിരത്തിലേറെ വിശ്വാസികള്‍ ഈ ദേവാലയം സന്ദര്‍ശിക്കുന്നുണ്ട്. മാതാവിന്റെ നാമത്തില്‍ നിരവധി ആശ്രമങ്ങളും അദ്ദേഹം തുടങ്ങി. മരിയാന എന്നു പേരുള്ള വിധവയായ ഒരു പ്രഭുപത്‌നി ബെര്‍ത്തൊലോമയെ സഹായിക്കുവാന്‍ എപ്പോഴും കൂടെയുണ്ടായി രുന്നു. തടവുപുള്ളികളുടെ മക്കളെ വളര്‍ത്തുന്ന ഒരു സ്ഥാപനം മരിയാനയുടെ സഹായത്തോടെ യാണ് അദ്ദേഹം തുടങ്ങിയത്. ഇവര്‍ ചേര്‍ന്നുള്ള ആത്മീയ പ്രവര്‍ത്തനം പല അപവാദങ്ങള്‍ക്കും കാരണമായെന്നു മനസിലായപ്പോള്‍ ബെര്‍ത്തൊലോമ മരിയാനയെ വിവാഹം കഴിച്ചു. പിന്നീട് ഇവര്‍ ഒന്നുചേര്‍ന്ന് പ്രേഷിതപ്രവര്‍ത്തനം നടത്തി. 1926ല്‍ ന്യുമോണിയ ബാധിച്ച് അദ്ദേഹം മരിച്ചു. 1980 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ ബെര്‍ത്തൊലോമയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama