SEASONS OF ELIJAH  (Eliakalam)

1st Monday
ലൂക്കാ 12,35-40
ജാഗരൂകതയുടെ സുവിശേഷമാണ് ഇന്നത്തെ വിചിന്തന വിഷയം. മനുഷ്യപുത്രന്റെ വരവും പ്രതീക്ഷിച്ച് ഉറക്കത്തിലും ഉണര്‍വ്വ് കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മാത്രമെ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കു. കളളന്റെ വരവിനെ ചെറുത്ത് തോല്‍പ്പിക്കുന്നതുപ്പോലെ സാത്തന്റെ ശക്തികളെ, പ്രലോഭനങ്ങളെ അതിജീവിക്കുന്നവര്‍ക്ക് മാത്രമെ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കു.
1st Tuesday
ലൂക്കാ 9,23-27
ശ്യൂന്യവത്കരണത്തിന്റെ സുവിശേഷമാണ് ഇന്നത്തെ വിചിന്തന വിഷയം. ക്രിസ്തുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് രണ്ട് കാര്യങ്ങള്‍, 1. സ്വയം പരിത്യജിക്കുക, 2. സ്വന്തം കുരിശുമെടുത്ത് ഗുരുവിനെ അനുകമിക്കുക. നമ്മള്‍, ക്രിസ്ത്യാനികള്‍, ക്രിസ്തുവിനെ അനുഗമിക്കുന്നവരാണ്. എങ്കില്‍, ഈ രണ്ട് കാര്യങ്ങള്‍ നമ്മളില്‍ പൂവണിയുന്നുണ്ടോ?
1st Wednesday
ലൂക്കാ 12,41-48
വിവേകത്തിന്റെ കൃപകളാണ് ഇന്നത്തെ വിചിന്തന പ്രമേയം. ഈ ഭൂമിയിലെ ജീവിതം വിവേകത്തോട് കൂടി ജീവിച്ച് തീര്‍ക്കുന്നുണ്ടെങ്കില്‍ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കമെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നു. വചനം പറയുന്നു, ''ഏറെ നല്‍കിയവനില്‍ നിന്ന് ഏറെ ചോദിക്കുമെന്ന്.' ക്രിസ്തു എന്നെ അനുഗ്രഹിക്കുന്നതുപ്പോലെ എന്റെ ജീവിതത്തെ ഞാന്‍ അനുഗ്രഹമാക്കി മാറ്റുന്നുണ്ടോ?
1st Thursday
ലൂക്കാ 17,20-37
ദൈവരാജ്യത്തിന്റെ ആഗമനമാണ് ഇന്നത്തെ വിചിന്തന വിഷയം. ദൈവരാജ്യം എപ്പോള്‍ വരുമെന്ന് ഫരിസേയര്‍ ചോദിക്കുമ്പോള്‍ ക്രിസ്തു പറയുന്നു, 'ദൈവരാജ്യം നിങ്ങളൂടെ ഇടയില്‍ തന്നെയുണ്ട്' എന്ന്. ദൈവരാജ്യം സ്‌നേഹവും സമാധനവും ഐശ്വര്യവും നിറഞ്ഞ് ഒരു മനസ്സോടും ഒരു ഹൃദയത്തോടും കൂടി ജീവിക്കുന്ന ഇടമാണെങ്കില്‍ ഞാന്‍ വസിക്കുന്ന ഇടം ഇപ്രകാരമാണോ? ആണെങ്കില്‍ മാത്രമെ ദൈവരാജ്യം നമ്മുടെ ഇടയിലുണ്ടാകു.
1st Friday
ലൂക്കാ 12,54-59
കാലത്തെ വ്യാഖ്യാനിക്കാനുളള ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വചന വിഷയം. കളളന്റെ വരവിനെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന വിവേകമുളള വീട്ടുടമസ്ഥനെപ്പോലെ കാലത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞ്‌ക്കൊണ്ട് വിവേകമുളള വ്യക്തികളെപ്പോലെ പെരുമാറണമെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നു. ഉപ്പു തിന്നുന്നവന്‍ വെളളം കുടിക്കുന്നതുപ്പോലെ വിവേകത്തോടെ തിന്‍മയില്‍നിന്ന് അകന്ന് നന്മചെയ്ത് സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കണമെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നു.
1st Saturday
മത്താ 13,44-51
സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കന്‍ ഞാന്‍ എന്ത് ചെയ്യണം എന്നതിനുളള ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ ധ്യാനചിന്ത. ജീവിതത്തില്‍ വലിയ സന്തോഷത്തിന് വേണ്ടി സര്‍വ്വസൗഭ്യാഗ്യങ്ങളും വിസ്മരിക്കുന്ന വിവേകമുളള വ്യക്തിയെപ്പോലെ സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കന്‍ ഈലോകത്തിലെ സകല നേട്ടങ്ങളും, സര്‍വ്വവും വിസ്മരിക്കണമെന്ന് വചനം ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍, 'വിലയുളളത് കൊടുത്താലെ വിലയുളളത് നേടാനാകു.'
2nd Monday
മത്താ 19,27-30
ഉപേക്ഷിക്കുന്നവനുളള സമ്മാനമാണ് ഇന്നത്തെ വചനചിന്ത. നിത്യജീവന്‍ അവകാശമാക്കാന്‍ നാം ചെയ്യേണ്ടത് ഇത്രമാത്രം, 'ഈ ലോകത്തിലെ എന്റേതെന്ന് കരുതുന്നതെല്ലാം ഉപേക്ഷിക്കുക.' അത്ഭുതങ്ങള്‍ നടക്കാന്‍ ചെയ്യേണ്ടതും ഇത് തന്നെയാണ്. പക്ഷെ അവിടെയുമുണ്ടാകും അത്ഭുതം, 'മുമ്പന്‍മാരാകുന്ന പിമ്പന്‍മാരും, പിമ്പന്‍മാരുമാകന്ന മുമ്പന്‍മാരും.'
2nd Tuesday
യോഹ 16,20-24
ക്രിസ്തു പറയുന്നു, 'ചോദിക്കുവന്‍ നിങ്ങള്‍്ക്ക് ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുമെന്ന്.' ക്രിസ്തു നല്‍കുന്ന, വചനം നല്‍കുന്ന സുകൃതങ്ങള്‍ക്കൊണ്ട് മാത്രമാണ് നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുന്നത്. ക്രിസ്തു വഴിയായ് നാം ചോദിക്കുന്നതെല്ലാം നമുക്ക് ലഭിക്കുമെന്ന് വചനം ഉറപ്പ് തരുന്നു. നാം ചെയ്യേണ്ടത്, 'കൃപകളും സുകൃതങ്ങളും ക്രിസ്തുവില്‍നിന്ന് ചോദിച്ചു വാങ്ങുക എന്നതാണ്.'
2nd Wednesday
മത്താ 7,1-6
വിധിക്കപ്പെടാതിരിക്കാന്‍ നാം എന്ത് ചെയ്യണം എന്നതാണ് ഇന്നത്തെ ധ്യാനചിന്ത. വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നീ നല്‍കുന്നതുപ്പോലെ നിനക്ക് ലഭിക്കുമെന്നാണ് വചനം പറയുന്നത്. മാറ്റം ആരംഭിക്കേണ്ടത് നിന്നില്‍നിന്നാണ്. ചുരുക്കത്തില്‍, കണ്ണില്‍ തടിയിരിക്കുന്നവന്‍ കണ്ണില്‍ കരടിരിക്കുന്നവനെ കുറ്റം പറയെരുതെന്ന്.
2nd Thursday
മര്‍ക്കോ 8,11-21
അടയാളം ആഗ്രഹിക്കുന്നവര്‍ക്കുളള മുന്നറിയിപ്പാണ് ഇന്നത്തെ വചനഭാഗം. ലോകത്തിന് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും വലിയ അടയാളമാണ് വചനമായി അവതരിച്ച ക്രിസ്തു. ഇത്ര വലിയ അടയാളമായ ദൈവപുത്രനായ ക്രിസ്തു മുമ്പില്‍ നില്‍ക്കുമ്പോഴും അടയാളം അന്വേഷിക്കുന്ന ജനത്തിന് ക്രിസ്തുവിന് നല്‍കാനുളളത് ആത്മാവിലുളള നെടുവീര്‍പ്പുകളാണ്. ഞാന്‍ അടയാളങ്ങളുടെ പുറകേയോ അതോ ക്രിസ്തുവിന്റെ പുറകേയോ?
2nd Friday
ലൂക്കാ 13,6-9
വിശ്വസ്ഥത ജീവിതത്തിലില്ലെങ്കില്‍ എനിക്ക് സംഭവിക്കാവുന്ന വിധിയാണ് ഇന്നത്തെ ഓര്‍മ്മപ്പെടുത്തല്‍. മുന്തിരിത്തോട്ടത്തിലെ അത്തി വൃക്ഷത്തെപ്പോലെ ഏറെ പ്രിയ്യപ്പെട്ടതാണ് നാം ഓരോരുത്തരും ദൈവതിരുസ്സന്നിധിയില്‍. എന്നിട്ടും സംരക്ഷണത്തിനനുസരിച്ച് വിളവ് സമ്മാനിച്ചില്ലെങ്കില്‍ നിരാശയോടെ യജമാനന്‍ എന്നെയും നോക്കി പറയും, 'വെട്ടി കളയുക, എന്തിന് നിലം പാഴാക്കണം.'
2nd Saturday
മത്താ 8,5-13
അധികാരം ശുശ്രൂഷ ചെയ്യാനാണ് എന്നതിനുളള ഏറ്റവും നല്ല ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വചനഭാഗം. അധികാരം കയ്യാളുന്ന ശതാധിപന്‍ തന്റെ ജോലിക്കാരില്‍ ഒരാള്‍ക്ക് അസുഖമുണ്ടാകുമ്പോള്‍ നേരിട്ടെത്തി ക്രിസ്തുവില്‍ നിന്ന് തന്റെ സഹോദരന് വേണ്ടി സൗഖ്യം യാചിക്കുന്നു. അധികാരം ശുശ്രൂഷ ചെയ്യാനാണ് എന്നുളള ബോധ്യം എനിക്ക എന്തുമാത്രം ഉണ്ട്? ദാനമായി കിട്ടിയത് ദാനമായി നല്‍കാന്‍ ഞാന്‍ തയ്യാറാണോ?
3rd Monday
ലൂക്കാ 8,22-25
ആപത്തുകളില്‍ തുണയാകുന്ന കരുണാര്‍ദ്രമായ ക്രിസ്തുവിന്റെ മുഖമാണ് ഇന്നത്തെ വിചിന്തന പ്രമേയം. ക്രിസ്തു എന്റെ പക്ഷത്താണെങ്കില്‍ ആര്‍ക്ക് എനിക്ക് എതിര് നില്‍ക്കാന്‍ സാധിക്കും എന്ന് പറയുന്ന പൗലോസ് ശ്ലീഹായെപ്പോലെ എനിക്കും പറയാന്‍ കഴിയണമെങ്കില്‍ ഞാന്‍ ക്രിസ്തുവിന്റെ പക്ഷത്തായിരിക്കണം.. ക്രിസ്തു എന്റെ നൗകയില്‍ ഉണ്ടായിരിക്കണം...
3rd Tuesday
ലൂക്കാ 6,27-36
''ശത്രുക്കളെ സ്‌നേഹിക്കുവിന്‍; ദ്രോഹിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.'' 'സുവിശേഷം' നല്ല വിശേഷമാകുന്നത് ഇന്നത്തെ തിരുവചനമനുസരിച്ച് ജീവിക്കുമ്പോഴാണ്. ദുഷ്ടനും ശിഷ്ടനുമേല്‍ ഒരുപ്പോലെ മഴ പെയ്യിക്കുന്ന തമ്പുരാന്റെ സ്‌നേഹമായിരിക്കണം ക്രിസ്തു ശിഷ്യരെ നയിക്കേണ്ടത്. ജീവിതത്തിന്റെ സുവര്‍ണ്ണ നിയമം, 'മറ്റുളളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അപ്രകാരം തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.'
3rd Wednesday
ലൂക്കാ 21,25-33
വചനത്തിന്റെ സ്ഥായി ഭാവത്തെ കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ വിചിന്തന പ്രമേയം. ''ആകാശവും ഭൂമിയും കടന്ന് പോകും, എന്നാല്‍ എന്റെ വചനങ്ങള്‍ എന്നും നിലനില്‍ക്കും.'' എന്നും നിലനില്‍ക്കുന്ന, രക്ഷ സമ്മാനിക്കുന്ന വചനത്തെ നാം എപ്രകാരമാണ് സ്വീകരിക്കുന്നത്. വചനം 'സൈയിന്‍ ബോര്‍ഡായി' എനിക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ വചനത്തിന്റെ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ഞാന്‍ ജീവിക്കുന്നുണ്ടോ?
3rd Thursday
ലൂക്കാ 21,34-36
ക്രിസ്തുവിന്റെ രണ്ടാമത്തെ വരവില്‍ ഭയപ്പാടില്ലാതെ ദൈവതിരുസന്നിധിയില്‍ നില്‍ക്കാനുളള സൂത്രവാക്ക്യമാണ് ഇന്നത്തെ വചനഭാഗം. ''പ്രലോഭനങ്ങളെ അതിജീവിക്കുക, സദാസമയം പ്രാര്‍ത്ഥനയില്‍ ദൈവവുമായി ഒന്നാവുക.'' പ്രലോഭനങ്ങള്‍ കളളനെപ്പോലെയാണ്. നിനച്ചിരിക്കാതെയാണ് ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്. ഉറക്കത്തിലും ഉണര്‍വ് കാത്തസൂക്ഷിച്ച് പ്രാര്‍ത്ഥിച്ചിരിക്കുന്നവര്‍ക്ക് മാത്രമെ പ്രലോഭനങ്ങളെ അതിജീവിച്ച സ്വര്‍ഗ്ഗം സ്വന്തമാക്കന്‍ സാധിക്കു.
3rd Friday
മത്താ 9,14-17
പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദൈവശാസ്ത്രം പങ്കുവയ്ക്കുകയാണ് ക്രിസ്തു. 1. മറ്റുളളവര്‍ ചെയ്യുന്നത് കൊണ്ടല്ല നിങ്ങള്‍ ഉപവസിക്കേണ്ടത്. 2. ഉപവാസത്തിന് പിന്നില്‍ വിവേകമുണ്ടായിരിക്കണം. 3. ഉപവാസം ദൈവസാന്നിദ്ധ്യസ്മരണയിലായിരിക്കണം.
3rd Saturday
മത്താ 24,45-51
വിവേകമില്ലാത്ത ഭൃത്യനെ കാണിച്ച് തന്നിട്ട് നിങ്ങള്‍ അതുപ്പോലെയാകരുത്, മറിച്ച്, വിവേകമുളള ഭൃത്യനെപ്പോലെ ജീവിക്കണം എന്നോര്‍മ്മപ്പെടുത്തുന്ന വചനഭാഗമാണ് ഇന്നത്തെ സുവിശേഷം. കുറവുകള്‍ ജീവിതത്തിലേയ്ക്ക് വിരുന്ന് വരുന്നുണ്ടെങ്കില്‍ അത് വിവേകത്തിന്റെ കുറവ് കൊണ്ടാണ്. കരുണയില്ലാതെ വിവേകമില്ലാതെ ജീവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുളള ശിക്ഷാവിധിയാണ് ഇന്നത്തെ വചനഭാഗം. അവര്‍ക്ക് ലഭിക്കുന്നത് അതി നിഷ്ഠൂരമായ ശിക്ഷയും കപടനാട്യക്കാരുടെ ഗണത്തിലേയ്ക്ക് തളളപ്പെടുകയും ചെയ്യും.