SEASONS OF PIRAVI (Piravikalam)

പിറവിക്കാലം

    തിരുപ്പിറവിക്കുശേഷം രണ്ട് ആഴ്ച്ചകളാണ് ഈ കാലത്തിലുളളത്. ഈശോയില്‍ പൂര്‍ത്തയാക്കപ്പെട്ട രാക്ഷാകരപ്രവൃത്തികള്‍ ആരംഭിക്കുന്നത് അവിടുത്തെ ജനനത്തോടുകൂടിയാണല്ലോ. സുറിയാനി ഭാഷയില്‍ 'യല്‍ദാ' എന്നാണ് പിറവിക്കാലത്തിന്റെ പേര്. ഈശോടുടെ തിരുപ്പിറവിയും ജ്ഞാനികളുടെ സന്ദര്‍ശനവും ഈജിപ്തിലേയ്ക്കുളള പാലായനവും ഈശോടെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന സംഭവവും ബാല്യകാലവുമാണ് പിറവിക്കാലത്തിലെ പ്രഥാന ചിന്താവിഷയങ്ങള്‍.
    ദൈവപുത്രന്റെ ജനനത്തില്‍ ഭൂവാസികളും സ്വര്‍ഗ്ഗവാസികളും സന്തോഷത്തിലാറാടി. എന്തുകൊണ്ടെന്നാല്‍ രക്ഷയുടെ ആശാകിരണങ്ങള്‍ ഉദയം ചെയ്തു. ലോകത്തിനു കൈവന്ന ഈ സൗഭാഗ്യത്തില്‍ പങ്കുപറ്റാനുളള ആഹ്വാനമാണ് പിറവിക്കാലം നല്‍കുന്നത്. സൗഭാഗ്യത്തില്‍ പങ്കുപറ്റുക എന്നാല്‍ മിശിഹായെ സ്വന്തമാക്കുകയെന്നാണ്. പാപത്തിനു മരിച്ച്, മിശിഹായെ സ്വന്തമാക്കി, സമാധാനവും പ്രത്യാശയും ഉള്‍ക്കൊളളുവാന്‍ പിറവിക്കാലത്തിലെ വായനകള്‍ അനുസ്മരിപ്പിക്കുന്നു.
    സ്വന്തം ദയനീയപസ്ഥയെക്കുറിച്ചു ബോധവാന്മാരായി രക്ഷകനുവേണ്ടി ദാഹിച്ച പഴയനിയമ ജനതയെപ്പോലെ, പുതിയ നിയമത്തിലെ ജനത തങ്ങളുടെ നിസ്സഹായവസ്ഥയും പാപസാഹചര്യങ്ങളും മനസ്സിലാക്കി മിശിഹായിലേയ്ക്കും നടന്നടുക്കണമെന്നു മിശിഹായ്ക്കു പിറക്കുവാന്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നല്‍കണമെന്നും പിറവിക്കാലത്തിലെ വി.ഗ്രന്ഥവായനകളും പ്രാര്‍ത്ഥനകളും ഗീതങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്നു.

1st SUNDAY

2nd SUNDAY