SEASONS OF DEDICATION  OF  THE CHURCH  (Pallikuddasakalam)

1st Monday
ലൂക്ക. 20, 18
യേശുവിന്റെ അധികാരം
യേശുവിന്റെ അധികാരം ദൈവദത്തമോ മാനുഷികമോ എന്നതാണ് തര്‍ക്കവിഷയം. സത്യം അറിയുക എന്നതിനേക്കാള്‍ വാക്കില്‍ കുടുക്കുക അവരുടെ ലക്ഷ്യം പുറത്തുവന്ന വാക്കുകളുടെ പിന്നില്‍ ഹൃദയത്തില്‍ ഒളിച്ചു വച്ചിരിക്കുന്ന ചതിപ്രയോഗം തമ്പുരാനറിയുന്നു. നിര്‍മ്മല മനസ്സാക്ഷിയോടെ അധികാരത്തിനു കീഴ്‌പ്പെടാന്‍ അനുഗ്രഹിക്കണേ.
1st Tuesday
ലൂക്ക 21, 14
വിധവയുടെ കാണിക്ക
നിന്റെ കണ്ണീര്‍ കുപ്പിയില്‍ ശേഖരിച്ചുവച്ചിരിക്കുന്ന തമ്പുരാന്‍ നിന്റെ ആത്മാര്‍ത്ഥതയെ കാണുന്നു. ലോകത്തിന്റെ കാഴ്ചപ്പാടും ദൈവത്തിന്റെ കാഴ്ചപ്പാടും വ്യത്യസ്തമാണ്.
1st Wednesday
ലൂക്ക 8, 26-39
വിജയം തമ്പുരാനാണ്
ദൈവികശക്തി ദൈവപുത്രരേക്കാള്‍ സാത്താന്റെ സന്തതികള്‍ ആദ്യമറിയുന്നു. പക്ഷേ വിജയം തമ്പുരാനാണ് ദൈവപുത്രര്‍ക്ക് ഇതില്‍ പങ്കാളിയാകാന്‍ കഠിനതപസ്സ് ആവശ്യമുണ്ട്.
1st Thursday
മത്താ 9, 35-38
വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍
തമ്പുരാനാവശ്യം ആടിന്റെ ഗന്ധമുള്ള മനസ്സറിയുന്ന ഇടയന്മാരെയാണ്. വലിയ ഇടയന്റെ മനസ്സ് പകുത്ത് വാങ്ങിയവരാകണം ഇന്നിന്റെ ഇടയന്മാര്‍.
1st Friday
ലൂക്ക 19, 1-10
സക്കേവൂസ്
നഷ്ടപ്പെട്ടവയും നഷ്ടപ്പെട്ടവരും തെറ്റു മനസ്സിലാക്കി തിരിച്ചുവരുന്നത് കാത്തിരിക്കാനല്ല, അവയെ അവരെ അന്വേഷിച്ചിറങ്ങാന്‍ തമ്പുരാന്‍ ആവശ്യപ്പെടുന്നു. ആടുകളെ ആലയിലെത്തിക്കേണ്ടത് ഇടയന്റെ ഉത്തരവാദിത്വമാണ്.
1st Saturday
ലൂക്ക 5, 1-11
ആദ്യത്തെ ശിഷ്യന്മാര്‍
എല്ലാം തികഞ്ഞവരെയല്ല അവന്‍ തിരഞ്ഞെടുത്തത്. തനിക്ക് അവരെ ഉപകരണങ്ങളാക്കാമോ എന്നുമാത്രമാണ് അവന്‍ നോക്കിയത്. കര്‍തൃശുശ്രൂഷയ്ക്കായി പൂര്‍ണ്ണസമര്‍പ്പണം ചെയ്യാന്‍ നമുക്കാകട്ടെ.
2nd Monday
മത്താ 19, 16-22
ദൈവരാജ്യം സ്വന്തമാക്കാന്‍ എനിക്ക് യാതൊന്നും തടസ്സമാകരുത്. സ്വന്തബന്ധങ്ങളോ ആശാപാശങ്ങളോ ലൗകിക തൃഷ്ണയോ, സുഖഭോഗങ്ങളോ ഒന്നും...എന്റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിനുമാത്രം.
2nd Tuesday
യോഹ 6, 47-53
സ്വയം ശൂന്യവത്കരിക്കപ്പെട്ട ക്രിസ്തുവിന്റെ മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്‌നേഹത്തിന്റെ പ്രതീകമാണ് ദിവ്യകാരുണ്യം. മനുഷ്യവംശത്തിനായി മുറിയപ്പെട്ടതിലൂടെയാണ് ഈ സ്‌നേഹം വെളിവാക്കപ്പെട്ടത്. മറ്റുള്ളവര്‍ക്കായി മുറിയപ്പെടാന്‍ നമുക്കും സാധിക്കണം.
2nd Wednesday
മാര്‍ക്കോ 10, 28-30
വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ് തമ്പുരാന്‍ തനിക്കുവേണ്ടി സമ്പൂര്‍ണ്ണസമര്‍പ്പണം നടത്തിയവനെ അവന്‍ പരിപാലിക്കും-തീര്‍ച്ച.
2nd Thursday
ലൂക്ക 10, 8-16
ഹൃദയപരിവര്‍ത്തനത്തിലൂടെ മാത്രമേ ദൈവരാജ്യം സ്വന്തമാക്കാനാകൂ. ഹൃദയം കഠിനമാക്കുന്നത്, മാനസാന്തരത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്നത് ദൈവശിക്ഷയെ മാടിവിളിക്കലാണ്.
2nd Friday
യോഹ 14, 1-7
വഴിയും സത്യവും ജീവനുമാകുന്ന ക്രിസ്തുവിനെ വചനം വെളിപ്പെടുത്തുന്നു. ക്രിസ്തുവാകുന്ന വഴിയിലൂടെ സഞ്ചരിച്ച് സത്യദൈവത്തെ കണ്ടെത്തി നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കണം.
2nd Saturday
ലൂക്ക 22, 24-30
അധികാരം ശുശ്രൂഷയ്ക്കുള്ള വേദിയാകണം. ക്രൈസ്തവന്‍ തിരിച്ചറിയപ്പെടേണ്ടത് അവന്റെ വിനയം കൊണ്ടാണ്.
3rd Monday
ലൂക്ക 11, 1-4
ശിഷ്യന്‍ ഗുരുവിന്റെ മാതൃക ജീവിക്കണം. പിതാവിന്റെ ഹിതം നിറവേറ്റാന്‍ പുത്രന്‍ ശ്രമിച്ചതുപോലെ ശിഷ്യര്‍ താതഹിതം നിറവേറ്റണം.
3rd Tuesday
ലൂക്ക 8, 1-3
തമ്പുരാന്‍ ചുറ്റിസഞ്ചരിച്ച് ദൈവരാജ്യം പ്രഘോഷിച്ചതുപോലെ ജീവിതം നമുക്കും തുടരണം. ദൈവരാജ്യത്തിനുവേണ്ടിയുള്ള സമര്‍പ്പണം ആത്മാര്‍ത്ഥമായിരിക്കണം. അനേകരെ വിശുദ്ധരാക്കുന്നതാകണം.
3rd Wednesday
മത്താ 16, 21-28
ദൈവപുത്രന്‍ മനുഷ്യരക്ഷ സാധ്യമാക്കിയത് സഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ്. സഹനങ്ങളെ സ്വീകരിക്കുക ദൈവികമാണ്. സഹനത്തില്‍ നിന്നും ഓടിയകലുന്നത് ഭീരുത്വമാണ്.
3rd Thursday
മത്താ 22, 1-14
വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും തമ്മിലുള്ള അന്തരം ഇവിടെ വ്യക്തമാകുന്നു. വിളിക്ക് യോജിച്ചവിധം പ്രത്യുത്തരം നല്‍കുമ്പോഴാണ് തിരഞ്ഞെടുപ്പ് സാധ്യമാകുന്നത്. തിരഞ്ഞെടുപ്പിന് എന്റെ സഹകരണം അനിവാര്യമാണെന്നു സാരം.
3rd Friday
യോഹ 18, 28-37
പീലാത്തോസിന്റെ മുന്നിലെ ക്രിസ്തുവിന്റെ മൗനം നീതിമാന്റെ സഹനത്തിന് മകുടോദാഹരണമാണ്. മറ്റുള്ളവരാല്‍ നിശ്ശബ്ദരാക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ക്രിസ്തുവിന്റെ ഹൃദയവിചാരങ്ങളെ മുറുകെപ്പിടിക്കാം.
3rd Saturday
ലൂക്കാ 9, 10-17
നിനക്ക് സ്വന്തമായത് സംശയമെന്യേ ദൈവകരങ്ങളിലേക്ക് സമര്‍പ്പിച്ചാല്‍, തമ്പുരാന്‍ അവ അനുഗ്രഹങ്ങളാക്കി തിരികെ നല്‍കും. തന്നെ കേള്‍ക്കുന്ന ജനത്തിന്റെ ശാരീരികാവശ്യങ്ങളേയും ക്രിസ്തു തൃപ്തിപ്പെടുത്തുന്നു. ആത്മീയതയും ഭൗതികതയും പരസ്പരം ഉള്‍ച്ചേര്‍ന്നിരിക്കുന്നതിന്റെ വലിയ മാതൃക.
4th Monday
മത്താ 6, 19-21
നിന്റെ നിക്ഷേപം ഏറ്റവും സുരക്ഷിതസ്ഥാനത്തായിരിക്ക'െ. ഭൂമിയിലെ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിലേക്കുള്ള ചവി'ുപടിയാണ്. സ്വര്‍ഗ്ഗരാജ്യത്തിനു തക്കവിധത്തില്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ നിനക്ക് സാധിക്കണം.
4th Tuesday
മാര്‍ക്കോ 5, 25-34
യേശുവിനെ സ്പര്‍ശിച്ച ജനക്കൂ'ത്തിനോ ശിഷ്യര്‍ക്കുപോലുമോ സൗഖ്യം ലഭിച്ചില്ല. എാല്‍ യേശുവിന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചവള്‍ സൗഖ്യമുള്ളവളായി. സ്പര്‍ശനമല്ല, ഈ വൈപരീത്യത്തിനു കാരണം, സ്പര്‍ശിച്ചവന്റെ മനസ്സാണ്.
4th Wednesday
മര്‍ക്കോ 12, 18-27
നശ്വരമായതിനെ അനശ്വരമെും, അനശ്വരമായതിനെ അസത്യമെും വാദിക്കു ജനത്തിനുമുമ്പില്‍, ദൈവരാജ്യത്തിന്റെ രഹസ്യാത്മകത ക്രിസ്തു വെളിപ്പെടുത്തുു. അനശ്വരനായവനെ നോക്കി വളരാന്‍ നമുക്ക് സാധിക്കണം.
4th Thursdayയോഹ 17, 12-19
മഹാപുരോഹിത പ്രാര്‍ത്ഥനയില്‍ ശിഷ്യര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കു തമ്പുരാനെ ഇവിടെ കാണാം. ഓരോരുത്തനും അപരന്റെ കാവല്‍ക്കാരനാണ്, ദൈവസിധിയില്‍ പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്താന്‍ ബാധ്യസ്ഥനാണ്.
4th Friday
ലൂക്കാ 19, 45-48
ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനൊരുങ്ങു ഈ വേളയില്‍ എല്ലാം വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഉള്ളും ഉള്ളവുമെല്ലാം....
4th Saturday
യോഹ 12, 37-43
''ദൈവത്തില്‍ നിുള്ള മഹത്വത്തേക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ ആഗ്രഹിച്ചു.'' (12, 43) നീ എന്ത് ആഗ്രഹിക്കുു? ഉത്തരം ലഭിച്ചാല്‍ അത് സ്വന്തമാക്കാന്‍ തക്കവിധത്തില്‍ ജീവിതത്തെ ക്രിസ്തുവില്‍ നവീകരിക്കുക.