SEASONS OF ANNUNCIATION (Agmanamkalam)

മംഗലവാര്‍ത്തക്കാലം

    സീറോ മലബാര്‍ സഭയുടെ ആരാധനവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാരരഹസ്യത്തെ അനുസ്മരിക്കുന്ന മംഗലവാര്‍ത്തക്കാലത്തോടു കൂടിയാണ്. ഡിസംബര്‍ 25-ാംതിയ്യതി ആഘോഷിക്കപ്പെടുന്ന ഈശോയുടെ തിരുപ്പിറവിയെ കേന്ദ്രമാക്കിയുളളതാണ് ഈ കാലം. തിരുപ്പിറവിക്കുമുമ്പ് നാല് ആഴ്ച്ചകളാണ് ഈ കാലത്തിലുളളത്. തിരുപ്പിറവിക്ക് ഒരുക്കമായി ഡിസംബര്‍ 1 മുതല്‍ 25 വരെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇരുപത്തഞ്ച് നോമ്പ് ആചരിക്കുന്നു.
    ഈശോയില്‍ പൂര്‍ത്തയാക്കപ്പെട്ട രാക്ഷാകരപ്രവൃത്തികള്‍ ആരംഭിക്കുന്നത് അവിടുത്തെ ജനനത്തോടുകൂടിയാണല്ലോ. സുറിയാനി ഭാഷയില്‍ 'സൂബാറാ' എന്നാണ് മംഗലവാര്‍ത്തക്കാലത്തിന്റെ പേര്. പ്രഖ്യാപനം, അറിയിപ്പ് എന്നൊക്കെയാണ് സൂബാറാ എന്ന പദത്തിന്റെ അര്‍ത്ഥം. രക്ഷകനെ പ്രതീക്ഷിച്ചിരുന്ന മാനവംശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മംഗളകരമായ വാര്‍ത്തയായിരുന്നല്ലോ ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്. അങ്ങനെ സമയത്തിന്റെ തികവില്‍ പൂര്‍ത്തിയായ ഈശോയുടെ മനുഷ്യാവതാര രഹസ്യത്തിന്റെ പശ്ചാത്തലത്തിനാണ് ഈ കാലങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ മുന്നോടിയായ യോഹന്നാന്‍ മാംദാനയുടെ ജനനതെക്കുറിച്ചുളള മുന്നിയിപ്പും അദ്ദേഹത്തിന്റെ ജനനവും അടങ്ങുന്ന മംഗളസംഭവവും ഈ ദിവസങ്ങളില്‍ സഭ അനുസ്മരിക്കുന്നു.
    ഈശോയുടെ മനുഷ്യാവതാര രഹസ്യം കൊണ്ടാടുന്നതിന് ഒരുക്കമായി മനുഷ്യസൃഷ്ടി, ആദിമാതാപിതാക്കളുടെ അനുസരണക്കേട്, അതിന്റെ അനന്തരഫലങ്ങള്‍, അധഃപതിച്ച മനുഷ്യവംശത്തിന്റെ പരിതാപകരമായ അവസ്ഥ, ദൈവം നല്‍കിയ രക്ഷയുടെ വാഗ്ദാനം, മാനവവംശവുമായി അവിടുന്ന് ചെയ്ത ഉടമ്പടി, രക്ഷകനെക്കുറിച്ചുളള പ്രവചനങ്ങള്‍ എന്നിവ മംഗലവാര്‍ത്തക്കാലത്തില്‍ അനുസ്മരിക്കുന്നുണ്ട്. പരിശുദ്ധ ദൈവവാമാവിനു രക്ഷാകരചരിത്രത്തിലുളള വലിയ പങ്ക് ഈ കാലത്തില്‍ നാം ചിന്താവിഷയമാക്കുന്നു. രക്ഷകന്റെ അമ്മയായ മാറിയത്തിന് ഏറ്റവുമധികം പ്രാധാന്യം നല്കുന്നത് ഈ കാലത്തിലാണ്. ഈശോടുടെ തിരുപ്പിറവിയും ജ്ഞാനികളുടെ സന്ദര്‍ശനവും ഈജിപ്തിലേയ്ക്കുളള പാലായനവും ഈശോടെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന സംഭവവും ബാല്യകാലവുമാണ് പിറവിക്കാലത്തിലെ പ്രഥാന ചിന്താവിഷയങ്ങള്‍.
    ദൈവപുത്രന്റെ ജനനത്തില്‍ ഭൂവാസികളും സ്വര്‍ഗ്ഗവാസികളും സന്തോഷത്തിലാറാടി. എന്തുകൊണ്ടെന്നാല്‍ രക്ഷയുടെ ആശാകിരണങ്ങള്‍ ഉദയം ചെയ്തു. ലോകത്തിനു കൈവന്ന ഈ സൗഭാഗ്യത്തില്‍ പങ്കുപറ്റാനുളള ആഹ്വാനമാണ് മംഗലവല്‍ മിശിഹായെ സ്വന്തമാക്കുകയെന്നണ്. പാപത്തിനു മരിച്ച്, മിശിഹായെ സ്വന്തമാക്കി, സമാധാനവും പ്രത്യാശയും ഉള്‍ക്കൊളളുവാന്‍ പിറവിക്കാലത്തിലെ വായനകള്‍ അനുസ്മരിപ്പിക്കുന്നു.
    സ്വന്തം ദയനീയപസ്ഥയെക്കുറിച്ചു ബോധവാന്മാരായി രക്ഷകനുവേണ്ടി ദാഹിച്ച പഴയനിയമ ജനതയെപ്പോലെ, പുതിയ നിയമത്തിലെ ജനത തങ്ങളുടെ നിസ്സഹായവസ്ഥയും പാപസാഹചര്യങ്ങളും മനസ്സിലാക്കി മിശിഹായിലേയ്ക്കും നടന്നടുക്കണമെന്നു മിശിഹായ്ക്കു പിറക്കുവാന്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നല്‍കണമെന്നും മംഗലവാര്‍ത്ത കാലത്ത് വി.ഗ്രന്ഥവായനകളും പ്രാര്‍ത്ഥനകളും ഗീതങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്നു.

1st SUNDAY

2nd SUNDAY

3rd SUNDAY

4th SUNDAY