SEASONS OF RESURRECTION (Uyirppukalam)

ഉയിര്‍പ്പുക്കാലം

    ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്താവരെയുളള ഏഴ് ആഴ്ചകളാണ് ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ലാദിക്കുന്നതിനുളള അവസരമാണിത്. ഈ ആഹ്ലാദത്തിന്റെ പ്രതിഫനമാണ് ഈ കാലത്തിലെ പ്രാര്‍ത്ഥകളിലും ഗീതങ്ങളിലും ഉളളത്. ഈശോമിശിഹായുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും മേല്‍ അവിടുന്നു വരിച്ച വിജയം, അതുവഴി ഭോഷത്തത്തിന്റെ ചിഹ്നമായ കുരിശ് രക്ഷയുടെയും മഹത്വത്തിന്റെയും ചിഹ്നമായി മാറുന്നത്, ഈശോയുടെ ഉയിര്‍പ്പ് നമ്മുടെ ഉയിര്‍പ്പിന്റെ അച്ചാരം, അവിടുത്തെ ഉയിര്‍പ്പ് ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍.
    ആദിമസഭയില്‍ മാമ്മോദീസ നല്‍കിയിരുന്നത് ഉയിര്‍പ്പുതിരുനാളിനോട് അനുബന്ധിച്ചായിരുന്നു. വി. പൗലോസ് അനുസ്മരിപ്പിക്കുന്നതുപോലെ ''അങ്ങനെ, അവന്റെ മരണത്തോട് ഐക്യപ്പെടുത്തിയ മാമ്മോദീസായാല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. അത്, മിശിഹാ മരിച്ചവരില്‍നിന്ന് പിതാവിന്റെ മഹത്ത്വത്താല്‍ ഉയിര്‍ത്തഴുന്നേറ്റപോലെ, നാം ജീവന്റെ പുതുമയില്‍ നടക്കേണ്ടതിനാണ്. അവന്റെ മരണത്തിന്റെ സാദൃശത്തോട് നാം ഏകീഭവിച്ചെങ്കില്‍ ഉത്ഥാനത്തോടും ഏകീഭവിക്കും'' (റോമ 6,4-5). ഉയിര്‍പ്പുക്കാലത്തിലെ ആദ്യ ആഴ്ച്ച, പുതുതായി മാമ്മോദീസ സ്വീകരിച്ച ''പുതുക്രിസ്ത്യാനി''കളുടെ ആഴ്ച്ചയായി മാറ്റിവച്ചിരികുന്നു. അതിനാല്‍ അനുകരണാര്‍ഹമായ ഈ പരമ്പര്യം പുനര്‍ജീവിപ്പിച്ചുകൊണ്ട് ഉയിര്‍പ്പുതിരുന്നാളനോടനുബന്ധിച്ചു മാമ്മോദീസ നല്‍കുക ഉചിതമായിരിക്കും.

1st SUNDAY

2nd SUNDAY

3rd SUNDAY

4th SUNDAY

5th SUNDAY

6th SUNDAY

7th SUNDAY