GREAT FAST  (Nombukalam)

1st Monday
മത്തായി 5:17-22
നിയമം പൂര്‍ത്തിയാക്കാനാണ് ക്രിസ്തു വന്നത്. ക്രിസ്തു തന്നത് സ്‌നേഹത്തിന്റെ നിയമം. ഏത് നിയമത്തിന്റേയും അടിസ്ഥാനം പരസ്‌നേഹവും ദൈവസ്‌നേഹവുമായിരിക്കണം. നിയമങ്ങള്‍ (ക്രമങ്ങള്‍) ആവശ്യമാണ്. അവ ഇല്ലാത്തിടത്ത് അക്രമം ഉണ്ടാകും.
1st Tuesday
മത്തായി 5:38-42
തിന്മയെ നന്മകൊണ്ട് ജയിക്കുക എന്നത് ക്രിസ്തുവിന്റെ നിയമം. തിന്മയെ തിന്മകൊണ്ട് ചെറുക്കുന്നത് മാനുഷികനീതിയാണ്. എന്നാല്‍ ദൈവനീതിയില്‍ പ്രതികാരം ആനുപാതികമല്ല, മറിച്ച് പ്രതികാരം സ്‌നേഹം കൊണ്ടാകണം.
1st Wednesday
മത്തായി 6:5-8
ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് മനസ്സിനെ മുക്തമാക്കി ദൈവത്തില്‍ ഏകാഗ്രമാക്കുന്നതാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയില്‍ കാപട്യം പാടില്ല. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന ഫലം ചൂടുകയില്ല. പ്രാര്‍ത്ഥനയുടെ ഫലം മനസമാധാനമാണ്. ചോദിക്കുന്നതിനു മുമ്പേ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നവനാണ് എന്റെ ദൈവം എന്ന ബോധ്യം തരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
1st Thursday
മത്തായി 6:25-34
ദൈവപരിപാലനയില്‍ ആശ്രയിക്കുക എന്നത് ജീവിതത്തില്‍ പുലര്‍ത്തേണ്ട വിശ്വാസാധിഷ്ഠിതമായ ഒരു മനോഭാവമാണ്. ഭൗതികമായ കാര്യങ്ങള്‍ക്ക് നാം പ്രാധാന്യം കൊടുക്കുമ്പോള്‍ ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള ജാഗ്രത എനിക്ക് എത്രമാത്രം ഉണ്ട്. ഉല്‍ക്കണ്ഠ (ഠലിശെീി) കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നു. അതിനാല്‍ ദൈവത്തില്‍ ആശ്രയിച്ച് ജീവസന്ധാരണത്തിനായി നാം അദ്ധ്വാനിക്കണം.
1st Friday
മത്തായി 7:1-6
മറ്റുള്ളവരെ വിധിക്കുന്നത് മനുഷ്യന്റെ സഹജവാസനയാണ്. ആത്മവിമര്‍ശനത്തിനുശേഷം മാത്രം മറ്റുള്ളവരെ വിധിക്കുക. വിമര്‍ശനങ്ങള്‍ 2 വിധം (1) ഇീിേെൃൗരശേ്‌ല രൃശശേരശാെപോസിറ്റീവ് വിമര്‍ശനമോ മറ്റുള്ളവരെ വളര്‍ത്തുന്നു. (2) ഉലേെൃൗരശേ്‌ല ഇൃശശേരശാെനെഗറ്റീവ് വിമര്‍ശനം മറ്റുള്ളവരെ തളര്‍ത്തുന്നു. ക്രിസ്ത്യാനിയുടെ വിമര്‍ശനം എപ്പോഴും പോസിറ്റീവ് ആയിരിക്കണം. ആത്മവിമര്‍ശനത്തിനുശേഷം മാത്രം.
1st Saturday
മത്തായി 6:9-15)
യേശു ശിഷ്യന്മാരെ പഠിപ്പിച്ചത് ഒരേ ഒരു പ്രാര്‍ത്ഥന മാത്രം. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന. (1) എന്റെ പ്രാര്‍ത്ഥന ദൈവത്തിന്റെ ഹിതം നടപ്പിലാക്കാനോ അതോ എന്റെ ഹിതം നടപ്പിലാകാനോ?. (2) അന്നന്നു വേണ്ട അപ്പത്തിനുവേണ്ടി മാത്രമാണോ എന്റെ പ്രാര്‍ത്ഥന. അതോ എന്റെ ആഗ്രഹങ്ങള്‍ അതിരുകളില്ലാത്തതാണോ.? (3) ക്ഷമിക്കുവാനുള്ള മനസ്സില്ലെങ്കില്‍ പ്രാര്‍ത്ഥനകൊണ്ട് ഫലമില്ല.
2nd Monday
മര്‍ക്കോസ് 7:14-23
ഉള്ളില്‍ നിന്ന് പുറപ്പെടുന്നവയാണ് ഒരുവനെ അശുദ്ധനാക്കുന്നത്. മൂലപാപങ്ങളെക്കുറിച്ച് ജാഗ്രതയുള്ള വ്യക്തിയാണോ അഹങ്കാരം, കോപം, മോഹം, അരിശം, കൊതി, അസൂയ, മടി എന്നിവ മറ്റ് പാപങ്ങളിലേക്ക് നയിക്കുന്നു. മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. ആയതിനാല്‍ അടിസ്ഥാനപാപങ്ങളില്‍ നിന്നകന്ന് ഹൃദയപരമാര്‍ത്ഥതയോടെ ജീവിക്കാന്‍ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കാം.
2nd Tuesday
മത്തായി 7:7-12
പ്രാര്‍ത്ഥനയുടെ വലിയ ശക്തി ഇന്നത്തെ സുവിശേഷം വ്യക്തമാക്കുന്നു. ഭഗ്നാശരാകാതെ പ്രാര്‍ത്ഥനയിലൂടെ തമ്പുരാനെ നിരന്തരം ശല്യപ്പെടുത്തണം. കരയുന്ന കൊച്ചിനെ പാലുള്ളൂ എന്ന് പഴഞ്ചൊല്ല്. അന്വേഷിക്കുന്നവന് കണ്ടുകിട്ടുന്നു. മുട്ടുന്നവന് തുറന്നുകിട്ടുന്നു. ഒപ്പം മറ്റുള്ളവരില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നവ അവര്‍ക്ക് ചെയ്തു കൊടുക്കുക. ജീവിതത്തില്‍ വലിയ സമാധാനമുണ്ടാകും.
2nd Wednesday
മത്താ 9:1-8
രോഗിയുടെ വിശ്വാസം കണ്ടിട്ടല്ല മറിച്ച് രോഗിയെ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ടാണ് ഈശോ ഇവിടെ അത്ഭുതം പ്രവര്‍ത്തിച്ചത്. മധ്യസ്ഥപ്രാര്‍ത്ഥനയുടെ വലിയ ശക്തി ഇവിടെ പ്രകടമാകുന്നു. നമ്മുടെ വിശ്വാസവും പ്രാര്‍ത്ഥനയും വഴി മറ്റുള്ളവരെ മാനസാന്തരത്തിലേക്ക് നയിക്കാനും അവര്‍ക്ക് അനുഗ്രഹങ്ങള്‍ നേടിക്കൊടുക്കാനും സാധിക്കും. ചിലപ്പോള്‍ രോഗത്തിന് കാരണം പാപമാകാം. പാപം മനസ്സിനെയും ഹൃദയത്തെയും തകര്‍ക്കുന്നു. ക്രമേണ അത് ശരീരത്തെയും ബാധിക്കുന്നു. പാപത്തില്‍ നിന്നകന്ന് ആത്മശരീര വിശുദ്ധിയോടെ ജീവിക്കാന്‍ ശ്രമിക്കാം.
2nd Thursday
മത്താ 5:33-37
ജീവിതത്തില്‍ നമുക്ക് 2 മാനദണ്ഡങ്ങളുണ്ടാകരുത്. എല്ലായിടത്തും ഒന്നുമാത്രം. സത്യത്തിന്റെ മാനദണ്ഡം. എല്ലായ്‌പ്പോഴും ശരി ശരിയും തെറ്റ് തെറ്റുമാകുന്ന മാനദണ്ഡം. അങ്ങനെയൊരു നിഷ്ഠയുണ്ടെങ്കില്‍ പിന്നെ ശപഥത്തിന്റെ ആവശ്യമില്ല. ശപഥംകൊണ്ട് ഉറപ്പിക്കുന്നതിനേക്കാള്‍ ജീവിതത്തിന്റെ സുതാര്യതകൊണ്ട് വാക്കിനെ ഉറപ്പിക്കുക.
2nd Friday
മത്താ 11:27-33
എങ്ങിനെയും രക്ഷപ്പെടുക, സൂത്രത്തില്‍ കാര്യം കാണുക എന്നത് ജീവതത്വമാക്കുന്നവര്‍ സത്യമെന്ത് എന്നല്ല സുരക്ഷിതമാര്‍ഗ്ഗമേത് എന്നാണ് അന്വേഷിക്കുക. ഭീരുക്കളുടെ വഴിയാണത്. കാര്യം നന്നായി അറിയുമ്പോഴും സ്വയം വിധിക്കുന്ന അജ്ഞത അവര്‍ക്ക് അഭിനയിക്കേണ്ടിവരും. സുരക്ഷിതമാര്‍ഗ്ഗത്തേക്കാള്‍ ഉപരി സത്യമെന്തെന്ന് അന്വേഷിക്കാനുള്ള കൃപ തരണമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
2nd Saturday
മത്താ 11:16-19
ജ്ഞാനം അതിന്റെ പ്രവര്‍ത്തികളാല്‍ നീതികരിക്കപ്പെടുന്നു. വാചകകസര്‍ത്ത് നടത്തി ജീവിക്കാന്‍ എളുപ്പമാണ്. പക്ഷേ വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമുണ്ടാകുമ്പോഴാണ് ജീവിതത്തിന് ആധികാരികത ലഭിക്കുക. വാക്കും പ്രവര്‍ത്തിയും രണ്ടാകുമ്പോള്‍ ജീവിതത്തില്‍ കപടനാട്യക്കാരായി മാറും-ഉീൗയഹല ജലൃീെിമഹശ്യേ ഉള്ളവരായി മാറും.
3rd Monday
മര്‍ക്കോ 12, 28-34
ദൈവത്തെ സ്‌നേഹിക്കുക എന്നുപറഞ്ഞാല്‍ പ്രപഞ്ചത്തോടും അതിന്റെ ആകര്‍ഷണങ്ങളോടും വശ്യകതളോടും നമ്മെ ചേര്‍ത്തുനിറുത്തുന്ന സ്വാര്‍ത്ഥം ഉപേക്ഷിക്കുകയെന്നര്‍ത്ഥം. നമുക്ക് പ്രാര്‍ത്ഥിക്കാം ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടി അങ്ങയെ സ്‌നേഹിക്കാന്‍ ഞങ്ങളെ ഒരുക്കണമെ.
3rd Tuesday
ലൂക്ക 21, 29-36
ദൈവമേ പ്രതീക്ഷയോടെ അങ്ങയെ കാത്തിരുന്ന പൂര്‍വ്വപിതാക്കന്മാരുടെ ചൈതന്യം ഞങ്ങള്‍ക്കും നല്‍കണമെ. ക്രിസ്തുവിന്റെ രണ്ടാംവരവിനു കളമൊരുക്കുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ ഞങ്ങള്‍ ഉത്സുകരാകട്ടെ. അങ്ങുവരുമ്പോള്‍ ഇസ്രായേല്‍ക്കാരെപ്പോലെ അങ്ങേക്കു പുറംതിരിഞ്ഞു നില്‍ക്കാതിരിക്കാന്‍ ഞങ്ങളെ സഹായിക്കണമെ.
3rd Wednesday
മത്താ 5,43-48
പ്രതികാരം ക്രിസ്തു അംഗീകരിക്കുന്നില്ല. ക്രൈസ്തജീവിതത്തില്‍ പ്രതികാരത്തിനു സ്ഥാനമില്ല. സ്‌നേഹം നിസ്വാര്‍ത്ഥമാണ്. ശത്രുവിനോടു പ്രതികാരം ചെയ്യാതെ അവനു നന്മ ചെയ്യുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അങ്ങയുടെ മാതൃക എന്നും ഞങ്ങള്‍ക്കു മാതൃകയാകട്ടെ.
3rd Thursday
മര്‍ക്കോ 12,35-40
ദാവീദിന്റെ പുത്രന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ദേശീയ-രാഷ്ട്രീയ-സൈനിക-ശാക്തിക സങ്കല്പമാണ്. ദാവീദിന്റെ പുത്രന്‍ എന്നതല്ല ദൈവപുത്രന്‍ എന്നതാണ് മിശിഹായ്ക്ക് ഇണങ്ങുന്ന വിശേഷണം. വാക്കുകളെ പ്രവൃത്തികളായി ഭാഷാന്തരപ്പെടുത്തി ജീവിതമാതൃകകൊണ്ട് പഠിപ്പിച്ച ദൈവമേ സഹായിക്കണമേ.
3rd Friday
മര്‍ക്കോ 12,18-27
ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ലോകത്തിനും അതിന്റെ പ്രേരണകള്‍ക്കും മരിച്ച് അങ്ങയോടൊപ്പം നിത്യതയെ ലക്ഷ്യമാക്കി ഉയിര്‍ത്തെഴുന്നേല്ക്കാന്‍ ഞങ്ങള്‍ക്കും വരം തരണമേ.
3rd Saturday
മത്താ 21,28-32
സ്‌നാപകന്റെ സ്‌നാനം സ്വീകരിച്ചവര്‍ ദൈവനീതി പ്രഘോഷിച്ചു. ഫരിസേയരും നിയമജ്ഞരും ദൈവഹിതം നിരസിച്ചു. ദൈവപിതാവിന്റെ ഹിതം അനുവര്‍ത്തിക്കുന്ന മക്കളാകാന്‍ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ചിന്തകളും പ്രവൃത്തികളും ദൈവപ്രീതിയുടെ പ്രകാശനങ്ങളാകട്ടെ.
4th Monday
യോഹ 5,1-18
സൗഖ്യം ആന്തരികവും ബാഹ്യവുമാണ്. എല്ലാ ബാഹ്യസൗഖ്യങ്ങളും ആന്തരിക സൗഖ്യത്തിന് കാരണമാകണമെന്നില്ല. ക്രിസ്തു നല്‍കുന്ന സൗഖ്യങ്ങളെല്ലാം ആന്തരികവും ബാഹ്യവുമായിരുന്നു.
4th Tuesday
യോഹ 5,19-23
ജീവനെയും മരണത്തെയും വേര്‍ത്തിരിക്കുന്നത് വിധിയാണ്. ജീവനെയും മരണത്തെയും നിശ്ചയിക്കുന്നവനാണ് വിധിയാളന്‍ അതായത് ക്രിസ്തു. പുത്രനോട് അനുകൂലമായി പ്രത്യുത്തരിക്കുന്നവന്‍ ജീവനിലേക്കും പ്രതികൂലമായി പ്രിത്യുത്തിരിക്കുന്നവന്‍ മരണത്തിലേക്കും നിപതിക്കും.
4th Wednesday
യോഹ 6,60-69
ദൈവീകരഹസ്യങ്ങളോടുള്ള യാന്ത്രികവും മാനുഷികവുമായ സമീപനവുമാണ് വിശ്വാസരാഹിത്യത്തിലേക്കും വിശ്വാസിത്തിന്റെ വ്യതിചലനത്തിലേക്കും നയിക്കുന്നത്. പരിശുദ്ധാരൂപിയോടുള്ള തുറവി ദിവ്യരഹസ്യങ്ങളെ വിശ്വാസത്തോടുകൂടി സ്വീകരിക്കാന്‍ സഹായിക്കും.
4th Thursday
യോഹ 7,1-13
പ്രലോഭനങ്ങള്‍ പലവിധത്തില്‍ ജീവിതത്തിലേക്കു കടന്നുവരാം. ക്രിസ്തുവിന് സഹോദരന്മാരില്‍ നിന്നുപോലും പ്രലോഭനം ഉണ്ടായി. ക്രിസ്തുവിന്റെ ഉത്തരം 'സമയ'മായിട്ടില്ല എന്നാണ്. ദൈവഹിതമാണ് ഓരോ തിരുമാനത്തിന്റെയും മാനദണ്ഡം.
4th Friday
യോഹ 7,25-31
പലതിന്റെയും തുടക്കവും ഒടുക്കവും ഭൗതീകതയിലാണ് എന്നുള്ളതാണ് ഏതുകാലത്തിന്റെയും ദുരന്തം. ഈശോ വന്നത് പിതാവില്‍ നിന്നാണെന്നു തിരിച്ചറിയാന്‍ അന്നത്തെ നേതാക്കള്‍ക്കോ, സമൂഹത്തിനോ സാധിച്ചില്ല. ഇന്നും ക്രിസ്തുവിനെ ഭൗതീകവസ്തുക്കളില്‍ കാണ്ടെത്തുവാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യുക.
4th Saturday
യോഹ 7,45-53
ശരിയായ ധാരണ പലതിനെക്കുറിച്ചും ഇല്ലായെന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രശ്‌നം. തെറ്റേത് ശരിയേത് എന്ന് തിരിച്ചറി#ായതെ മറ്റുള്ളവരെ നയിക്കുന്നുള്ളതും ദുരന്തമായി അവശേഷിക്കുന്നു. ചിലപ്പോള്‍ കൃപയില്ലായെന്ന് നാം വിധിയെഴുതുന്ന പലര്‍ക്കും നമ്മെക്കാള്‍ കൂടുതല്‍ ദൈവത്തെ അനുഭവിക്കുന്നുണ്ടാകും.
5th Monday
ലൂക്കാ 18,18-25
മനുഷ്യന്‍ ഇന്ന് പലപ്പോഴും സന്നിഗ്ദ്ധാവസ്ഥയില്‍ ആണ്. ആത്മീയവഴിയേ ചരിക്കണോ, അതോ ഭൗതീകവഴിയേ നടക്കണോ? ദൈവത്തെ ഓഹരിയാക്കിയവനു മാത്രമേ ദൈവീകജീവിന്‍ നേടാന്‍ സാധിക്കുകയുള്ളു.
5th Tuesday
ലൂക്കാ 10,33-37
എന്റെതുകൂടി നിന്റെതാണ് എന്ന തിരിച്ചറിവാണ് മറ്റുള്ളവരെ സ്‌നേഹിക്കാനും പരിഗണിക്കാനും സഹായിക്കാനും നമ്മെ പ്രാപ്തരാക്കുക. ഈശോ പറയുന്ന ഈ സഹോദരസ്‌നേഹമാണ് നിത്യജീവന് അടിസ്ഥാനം.
5th Wednesday
യോഹ 8,1-11
വിശ്വാസത്തിന് സാക്ഷ്യം നല്‍കുക രക്ഷയിലേക്കുള്ള മാര്‍ഗ്ഗമാണ്. ക്രിസ്തുവിന് സാക്ഷ്യം നല്‍കുമ്പോള്‍ അത് മറ്റുള്ളവരുടെ ശുത്രുതയ്ക്കും, ചിലപ്പോള്‍ ജീവനുതന്നെയും ഭീഷണിയായേക്കാം. പക്ഷെ ആത്മാവ് ദൈവകരങ്ങളില്‍ സുരക്ഷിതമാണ്.
5th Thursday
ലൂക്കാ 18,31-34
ദൈവീകരഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടാന്‍ ശാന്തമായി ദൈവസന്നിധിയില്‍ ഇരിക്കുക. വി. യൗസേപ്പിതാവിന് ലഭിച്ച ദൈവീകവെളിപാട് മാനുഷിക ദര്‍ശനത്തില്‍ ഭോഷത്വമായിരുന്നു. പക്ഷെ അതാണ് രക്ഷയ്ക്കു കാരണമായത് എന്നതാണ് സത്യം.
5th Friday
യോഹ 8,49-59
പിതാവിനെക്കുറിച്ചുള്ള ഉത്തമബോധ്യത്തില്‍ നിന്നാണ് ക്രിസ്തു പിതാവിനെക്കുറിച്ച് സംസാരിച്ചത്. ഇന്ന് ഒന്നിനെക്കുറിച്ചും വ്യക്തമായ ബോധ്യമില്ലാതെ പലതും പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ദുര്‍വിധി.
5th Saturday
മര്‍ക്കോ 10,1-12
വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ഒന്നായിത്തീരുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ബലികഴിക്കാനുള്ളതല്ല വിവാഹജീവിതം. ഇതൊരു ദൈവവിളിയാണ്.
6th Monday
യോഹ 120:44-50
നിത്യജീവനിലേയ്ക്കുള്ള വഴി വെളിച്ചമാണ് ദൈവകല്പനകളും ദൈവവചനവും എന്ന് മനസ്സിലാക്കുവാന്‍ ഞങ്ങളുടെ ഉള്‍ക്കണ്ണു തുറക്കണമെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
6th Tuesday
ലൂക്ക 13:31-35
ജറുസലേം ഒരു നിയോഗപൂര്‍ത്തീകരണത്തിന്റെ ഇടമാണ്. ഇസ്രായേലിലെ പ്രവാചകന്മാര്‍ ദൈവത്തെ പ്രതി ജറുസലേമിന് അകത്ത് വച്ച് വധിക്കപ്പെടണമെന്നാണ് നിയോഗം. നിന്റെ ജീവിതത്തിന്റെ നിയോഗമെന്താണ്? സ്വന്തം ജീവന്റെ പൊരുള്‍ തിരയാത്തവര്‍ എങ്ങുമെത്താത്ത യാത്രകളില്‍ മുഴുകുന്നു. സ്വന്തം ഉണ്‍മയെ മറ്റു പലതുമായി ബന്ധപ്പെടുത്തി പ്രതിഷ്ഠിക്കരുത്. അനുദിനജീവിതാനുഭവങ്ങളിലൂടെ ജീവിത നിയോഗങ്ങളെ തിരിച്ചറിയുക.
6th Wednesday
മത്താ 18:15-20
മനസ്സിന്റെ ഐക്യം പ്രവൃത്തികളുടെ കാര്യത്തില്‍ മാത്രമല്ല പ്രാര്‍ത്ഥനയുടെ കാര്യത്തിലും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബവും കൂട്ടായ്മയും എന്നും ഒരുമയില്‍ നിലനില്‍ക്കും. അവിടെ ദൈവാനുഗ്രഹത്തിന്റെ സമൃദ്ധി ഉണ്ടാകും.
6th Thursday
ലൂക്ക 3:8-11
പങ്കുവയ്പിന്റെ അടിസ്ഥാനഭാവം അനുകമ്പയാണ്. ക്രിസ്തുവിന്റെ മുഖമുദ്ര അനുകമ്പയായിരുന്നു. ഇല്ലാത്തവനെ നിന്റെ സമൃദ്ധിയുടെ മേശക്കുകീഴില്‍ ഇരുത്താതെ അവനെ നിന്റെ ഒപ്പമിരുത്തി പന്തീഭോജനം നടത്തുക. നിനക്ക് അനുഗ്രഹമുണ്ടാകും.
6th Friday
യോഹ 11:38-45
ദൈവമഹത്വത്തിന് തടസ്സമായി നില്‍ക്കുന്ന നിന്റെ ജീവിതത്തിലെ കല്ലുകളെ എടുത്തുമാറ്റുക, എന്നിട്ട് ദൈവത്തിന്റെ അപരിമേയ നന്മയിലും ശക്തിയിലും വിശ്വസിക്കുക. ഉത്ഥാനത്തിന്റെ അനുഭവം നിന്റെ ജീവിതത്തിലും ഉണ്ടാകും.
6th Saturday
യോഹ 12:1-8
അപരന്റെ നന്മ പ്രവൃത്തികളെ അംഗീകരിക്കുക. ദോഷൈകദൃക്കായ യൂദാസിനെ അനുകരിക്കാതെ എല്ലാ മനുഷ്യരിലും നന്മ കാണുന്ന യേശുവിനെ അനുകരിക്കുന്നവരാകുക.
7th Monday
യോഹ 11:47-57
ജീവിതത്തില്‍ സത്യാന്വേഷികളാകുക. അറിഞ്ഞ സത്യത്തെ അംഗീകരിക്കുക, നിരാകരിക്കാതെ വിശ്വസിക്കുക. യഹൂദര്‍ പരാജയപ്പെട്ടിടത്ത് നിനക്ക് വിജയിക്കാനാകും.
7th Tuesday
യോഹ 12:20-26
എല്ലാം നഷ്ടപ്പെടുത്തിയവന് മാത്രമേ ജീവിതസാഫല്യമുള്ളൂ. അല്ലാത്തവരുടെ ഹൃദയത്തിന്റെ ഇരുണ്ട കോണുകളില്‍ നിന്ന് തൊണ്ടു പൊട്ടിക്കാതെ സൂക്ഷിച്ചുവച്ച ഗോതമ്പുമണികളുടെ നെടുവീര്‍പ്പും അഴുകിയ ഗന്ധവും ഉയരും. ആര്‍ക്കും പ്രയോജനമില്ലാത്ത ചില ജീവിതങ്ങള്‍.
7th Wednesday
യോഹ 12:27-33
7th Thursday
പെസഹാവ്യാഴം
യോഹ 13:1-14+മത്തായി 26:26-30
ക്ഷാളനം നല്ലതാണ്. നീ കുഴുകേണ്ടവരെക്കുറിച്ചും, നീ കഴുകി കളയേണ്ടതിനെക്കുറിച്ചും അവബോധം സ്വന്തമാക്കുക. അപ്പോള്‍ ക്രിസ്തുവിനോടുകൂടെ നിനക്കും പങ്കുണ്ടാകും.
7th Friday
ദുഃഖവെള്ളി
കാല്‍വരിയില്‍ തിരുവോസ്തി ആദ്യം ചുട്ടെടുക്കപ്പെട്ട കല്ലാണ് കുരിശ്. അതുകൊണ്ട് കുരിശുകള്‍ നല്ലതാണ്. കാരണം കുരിശുണ്ടെങ്കിലെ നാം വി.കുര്‍ബ്ബാന (ഈ ലോകത്തിലെ ഏറ്റവും ദീപ്തമായ സ്മരണ) ആകൂ.
7th Saturday
ദുഃഖശനി
മത്താ 28:1-20
നീ പ്രതീക്ഷയോടെ കാത്തിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ദുഃഖശനി. ഉയിര്‍പ്പിന്റെ മഹത്വം കാണാന്‍ ആശിച്ച് പ്രാര്‍ത്ഥിച്ച് നവീകരിക്കപ്പെട്ട് (ജ്ഞാനസ്‌നാനവ്രതനവീകരണം) കാത്തിരിക്കുക.