അനുദിനവിശുദ്ധര്‍ : നവംബര്‍ 24
രക്തസാക്ഷികളായ വി. ഫേïാറയും മേരിയും (ഒന്‍പതാം നൂറ്റാണ്ട്)

ക്രൈസ്തവര്‍ക്കെതിരെ മുസ്‌ലിംവിഭാഗക്കാരുടെ പീഡനം ശക്ത മായിരുന്ന കാലത്ത് രക്തസാക്ഷിത്വം വരിച്ച രണ്ടു യുവതികളാണ് മേരിയും ഫേïാറയും. മേരി ക്രൈസ്തവവിശ്വാസിയായിരുന്നുവെങ്കില്‍ ഫേïാറ മുസ്‌ലിം സമുദായത്തിലെ അംഗമായിരുന്നു. ഫേïാറയുടെ മാതാപിതാക്കളും സഹോദരങ്ങളും മുസ്‌ലിം മതത്തില്‍ വിശ്വ സിച്ചിരുന്നവരായിരുന്നു. ഫേïാറ ക്രൈസ്തവിശ്വാസിയായത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ കൃത്യമായി ഇന്ന് അറിവില്ല. ഒരുപക്ഷേ, ഉറ്റസുഹൃ ത്തായ മേരിയുടെ സ്വാധീനം അതിനു പിന്നിലുണ്ടാവാം. ക്രിസ്തുമതത്തിലേക്ക് ചേര്‍ന്നതിന്റെ പേരില്‍ ഫേïാറയ്ക്ക് വീട്ടില്‍നിന്നു തന്നെ പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്നു. പക്ഷേ, അവള്‍ തളരാതെ പിടിച്ചുനിന്നു. തന്റെ വിശ്വാസത്തിനു ഒരു പോറല്‍ പോലുമേല്ക്കാന്‍ അവള്‍ അനു വദിച്ചില്ല. എന്നും പതിവ്രതയായി ജീവിക്കുമെന്നും യേശുവിന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലി ക്കില്ലെന്നും അവള്‍ ശപഥം ചെയ്യുകയും ചെയ്തു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുവാനും അവര്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കുവാനും ഫേïാറ എപ്പോഴും ശ്രമിച്ചു. പാവപ്പെട്ടവരെ സഹായിച്ചു. ഫേïാറയെ തിരികെ മുസ്‌ലിം വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ കഴിയുന്നത്ര ശ്രമിച്ചു. എന്നാല്‍ അവര്‍ പരാജയപ്പെട്ടതേയുള്ളു. അവര്‍ ഫേïാറയുടെ വിവാഹം ഒരു മുസ്‌ലിം യുവാവുമായി നിശ്ചയിച്ചു. വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം അവളെ വിവാഹം കഴിച്ചയയ്ക്കു മെന്നു മനസിലാക്കിയ ഫേïാറ സുഹൃത്തായ മേരിക്കൊപ്പം വീട്ടില്‍നിന്ന് ഒളിച്ചോടി. ഫേïാറയുടെ സഹോദരിയുടെ വീട്ടിലേക്കാണ് അവര്‍ പോയത്. എന്നാല്‍ സഹോദരി അവര്‍ക്കു സംരക്ഷണം കൊടുത്തില്ല. ഫേïാറയുടെ സഹോദരന്‍ തന്നെ ഇരുവരെയും ഇസ്‌ലാം അധികാരികള്‍ക്കു പിടിച്ചുകൊടുത്തു. പരസ്യമായി വിചാരണ ചെയ്യപ്പെട്ടശേഷം ക്രൂരമായ മര്‍ദനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ യേശുവിനെ തള്ളിപ്പറയാന്‍ അവര്‍ തയാറായില്ല. വധശിക്ഷ കാത്തുകിടന്ന സമയത്ത് ഇരുവരും തടവറയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, അധികം വൈകാതെ വീണ്ടും പിടിക്കപ്പെ ട്ടതിനെ തുടര്‍ന്ന് ഇരുവരെയും തലഛേദിച്ച് കൊലപ്പെടുത്തി. എ.ഡി. 851നും 856നും ഇടയിലാ യിരുന്നു ഇവരുടെ രക്തസാക്ഷിത്വം.
Curtsy : Manuel George @ Malayala Manorama